പതം കുറഞ്ഞ ഖുബൂസിന്റെ
അതിര്‍ത്തികള്‍ പറിച്ചെടുത്ത്
എന്നോ മരിച്ച
ബ്രസീലിയന്‍ കോഴിയെ
ഉള്ളിയില്‍ വഴറ്റിയെടുത്ത
ചുക്കയില്‍ കുത്തി,
എന്റെ മാനസപുത്രി യിലെ
കരഞ്ഞു മാത്രം ശീലിച്ച
നാട്യകണ്‍കളില്‍ നോക്കി,
ചവക്കാന്‍ മറന്ന്
അന്ന നാളത്തിലേക്ക്
ഉന്തി വിടുമ്പോള്‍...
അതിര്‍ത്തികള്‍ പറിച്ചെടുത്ത്
എന്നോ മരിച്ച
ബ്രസീലിയന്‍ കോഴിയെ
ഉള്ളിയില്‍ വഴറ്റിയെടുത്ത
ചുക്കയില്‍ കുത്തി,
എന്റെ മാനസപുത്രി യിലെ
കരഞ്ഞു മാത്രം ശീലിച്ച
നാട്യകണ്‍കളില്‍ നോക്കി,
ചവക്കാന്‍ മറന്ന്
അന്ന നാളത്തിലേക്ക്
ഉന്തി വിടുമ്പോള്‍...
ചിരിക്കുന്ന അവളുടെ മുഖം
ഏറെ കൊതിപ്പിച്ച്..
മിസ്ഡ് കാള്‍ ആയി മൊബൈലില്‍!.
ധൃതിയില്‍ നെറ്റില്‍ തൂങ്ങി
മക്കള്‍ക്ക് വീണ്ടും പനിയായോ
എന്നാധിയില്‍
എന്തെയെന്ന ചോദ്യത്തിന്
മറന്നു പോയ വലിയൊരു കാര്യം
ഓര്‍ത്തെടുത്തു പറഞ്ഞ പോലെ
ആവേശത്തോടെ അവള്:
നാളെ നമ്മുടെ വിവാഹ വാര്‍ഷികം,
ഒമ്പതാമത്തെ!.
ഏറെ കൊതിപ്പിച്ച്..
മിസ്ഡ് കാള്‍ ആയി മൊബൈലില്‍!.
ധൃതിയില്‍ നെറ്റില്‍ തൂങ്ങി
മക്കള്‍ക്ക് വീണ്ടും പനിയായോ
എന്നാധിയില്‍
എന്തെയെന്ന ചോദ്യത്തിന്
മറന്നു പോയ വലിയൊരു കാര്യം
ഓര്‍ത്തെടുത്തു പറഞ്ഞ പോലെ
ആവേശത്തോടെ അവള്:
നാളെ നമ്മുടെ വിവാഹ വാര്‍ഷികം,
ഒമ്പതാമത്തെ!.
നെടുവീര്‍പ്പോടെ
നഷ്ടമായ ദാമ്പത്യം, കൂടെ ജീവിച്ച നാളുകള്‍
ദിനങ്ങളെണ്ണി അവള് പറയുമ്പോള്‍..
ചിക്കെന്‍ ചുക്കയില്‍
ടോമാടോ പേസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു
ഉസ്താതിനെ കുറ്റം പറയാനുറച്ച് ഞാന്‍!.
“ഇനിയെന്നാ നമ്മള്...”
ആവര്‍ത്തിച്ചേക്കാവുന്ന
അവളുടെ പല്ലവി
ശ്രുതി പോയ, താളമില്ലാത്ത,
നഷ്ടമായ ദാമ്പത്യം, കൂടെ ജീവിച്ച നാളുകള്‍
ദിനങ്ങളെണ്ണി അവള് പറയുമ്പോള്‍..
ചിക്കെന്‍ ചുക്കയില്‍
ടോമാടോ പേസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു
ഉസ്താതിനെ കുറ്റം പറയാനുറച്ച് ഞാന്‍!.
“ഇനിയെന്നാ നമ്മള്...”
ആവര്‍ത്തിച്ചേക്കാവുന്ന
അവളുടെ പല്ലവി
ശ്രുതി പോയ, താളമില്ലാത്ത,
ടെമ്പോ കൂടിയതാണെന്ന്
പണ്ടേ തിരിച്ചറിഞ്ഞ ഞാന്‍
സ്റ്റാര്‍ സിങ്ങറിലെ ജഡ്ജിനെ പോലെ
“എല്ലാം ശരിയാവും കുട്ടാ”
എന്ന വാക്കില്‍ മറുപടിയൊതുക്കി.
പണ്ടേ തിരിച്ചറിഞ്ഞ ഞാന്‍
സ്റ്റാര്‍ സിങ്ങറിലെ ജഡ്ജിനെ പോലെ
“എല്ലാം ശരിയാവും കുട്ടാ”
എന്ന വാക്കില്‍ മറുപടിയൊതുക്കി.
പിന്നെ,
ചങ്ങന് തെങ്ങില്‍ കേറുന്ന പോലെ
ഇരട്ട കട്ടിലില്‍ വലിഞ്ഞു കേറി,
ചീനക്കാരന്റെ കംബിളിക്കുള്ളിലേക്ക്
ചുരുണ്ട് കൂടുമ്പോള്‍..
ഒരിക്കലും ഉറങ്ങാന്‍ വിടെല്ലെന്ന
ധാര്‍ഷ്ട്യത്തോടെ
വിപ്ലവ ബോധമുള്ള മൂട്ടകള്‍
മൂന്നാറിലെ ഭൂമാഫിയ പോലെ
ചങ്ങന് തെങ്ങില്‍ കേറുന്ന പോലെ
ഇരട്ട കട്ടിലില്‍ വലിഞ്ഞു കേറി,
ചീനക്കാരന്റെ കംബിളിക്കുള്ളിലേക്ക്
ചുരുണ്ട് കൂടുമ്പോള്‍..
ഒരിക്കലും ഉറങ്ങാന്‍ വിടെല്ലെന്ന
ധാര്‍ഷ്ട്യത്തോടെ
വിപ്ലവ ബോധമുള്ള മൂട്ടകള്‍
മൂന്നാറിലെ ഭൂമാഫിയ പോലെ
എത്ര ഒഴിപ്പിചാലും ഒഴിഞ്ഞുപോകാതെ!.
പാതിരാക്ക് കയറി വരുന്നവന് ലൈറ്റിട്ടു
തൊണ്ടയനക്കുമ്പോള്‍ വീണ്ടുമുണര്‍ന്നു
പണ്ടാരടങ്ങാന്‍ ശപിച്ചു
ഉറക്കം കിട്ടാതെ പിടയുമ്പോള്‍..
ഉള്ളിലെ പുതുമണവാളന്
പിന്നെയുമുണര്‍ന്ന്
ആദ്യ രാത്രിയിലവളെ
നെഞ്ചോട് ചേര്‍ത്തതും,
വെളുത്ത മാറിലെ തുടുത്ത യൗവനം
ഒരു തിരയോളം തിടുക്കത്താല്‍
കോരിയെടുത്തതും...
കനവുകളാക്കുമ്പോള്‍
തൊണ്ടയനക്കുമ്പോള്‍ വീണ്ടുമുണര്‍ന്നു
പണ്ടാരടങ്ങാന്‍ ശപിച്ചു
ഉറക്കം കിട്ടാതെ പിടയുമ്പോള്‍..
ഉള്ളിലെ പുതുമണവാളന്
പിന്നെയുമുണര്‍ന്ന്
ആദ്യ രാത്രിയിലവളെ
നെഞ്ചോട് ചേര്‍ത്തതും,
വെളുത്ത മാറിലെ തുടുത്ത യൗവനം
ഒരു തിരയോളം തിടുക്കത്താല്‍
കോരിയെടുത്തതും...
കനവുകളാക്കുമ്പോള്‍
വിയര്‍പ്പു മണക്കുന്ന തലയിണയില്‍
മുഖമമര്‍ത്തി
എപ്പോഴോ ഉറങ്ങിപ്പോവുന്നതും,
പിന്നെയുമവള്‍
സ്വപ്നങ്ങളായിരച്ചു വന്നെന്
മനോദുഃഖങ്ങളെ സ്ഖലിപ്പിക്കുമ്പോള്‍
ഓര്‍ക്കുന്നത്;
ബംഗാളികള്‍ ക്യൂ നില്ക്കും
ബാത്റൂമില്‍ നിന്നും
ഈ തടിയൊന്നു നനചെടുക്കണമല്ലോ
എന്റെ ദൈവമേ! എന്ന്.
മുഖമമര്‍ത്തി
എപ്പോഴോ ഉറങ്ങിപ്പോവുന്നതും,
പിന്നെയുമവള്‍
സ്വപ്നങ്ങളായിരച്ചു വന്നെന്
മനോദുഃഖങ്ങളെ സ്ഖലിപ്പിക്കുമ്പോള്‍
ഓര്‍ക്കുന്നത്;
ബംഗാളികള്‍ ക്യൂ നില്ക്കും
ബാത്റൂമില്‍ നിന്നും
ഈ തടിയൊന്നു നനചെടുക്കണമല്ലോ
എന്റെ ദൈവമേ! എന്ന്.
******
63 comments:
എന്റെ പൊന്നേ എന്തൊരു കവിത!
താഴത്തങ്ങാടി എഴുതിയ ആള് തന്നെയാണ് ഈ കവിതയും എഴുതിയത് എന്നത് അദ്ഭുതം തന്നെ. പരിഹാസവും ദു:ഖവും നിസ്സഹായതയും. യാഥാര്‍ഥ്യങ്ങളുടെ ഈഷരഭൂമിയില് ഓര്‍മകളുടെ നനവ്. തന്നോടു തന്നെയുള്ള പുച്ഛം. നന്നായിട്ടുണ്ട്. സ്വന്തമായ ശൈലി.
"പരിഹാസവും ദു:ഖവും നിസ്സഹായതയും. യാഥാര്‍ഥ്യങ്ങളുടെ ഈഷരഭൂമിയില് ഓര്‍മകളുടെ നനവ്. തന്നോടു തന്നെയുള്ള പുച്ഛം. നന്നായിട്ടുണ്ട്. സ്വന്തമായ ശൈലി".നന്നായിട്ടുണ്ടു..ഭാവുകങ്ങള്‍..
Wow ! Wonderful ഈ നലുവരികളിലൂടെ ഒരു പ്രവാസ ജീവിതം മുഴുവന്‍ പ്രതിപലിപ്പിക്കാന് കഴിഞ്ഞിരിക്കുന്നു. വളരെ അര്‍ത്ഥവത്തം നിറഞ്ഞതും എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളെ വളരെ നര്‍മ്മത്തോട് കൂടി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടമായി. തുടര്‍ന്നും നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
സക്കീര്‍ സി. കെ. അബുദാബി
കവിതേ നാല് ഇപ്പടി ഇരിക്കണം നമ്മടെ ജീവിതം അതില്‍ വരണമല്ലോ ?
നന്നായിരിക്കുന്നൂ സുഹ്രത്തെ...
"പതം കുറഞ്ഞ ഖുബൂസിന്റെ
അതിര്‍ത്തികള്‍ പറിച്ചെടുത്ത്
എന്നോ മരിച്ച
ബ്രസീലിയന്‍ കോഴിയെ
ഉള്ളിയില്‍ വഴറ്റിയെടുത്ത
ചുക്കയില്‍ കുത്തി,
എന്റെ മാനസപുത്രി യിലെ
കരഞ്ഞു മാത്രം ശീലിച്ച
നാട്യകണ്‍കളില്‍ നോക്കി,
ചവക്കാന്‍ മറന്ന്
അന്ന നാളത്തിലേക്ക്
ഉന്തി വിടുമ്പോള്‍..."
"ചങ്ങന് തെങ്ങില്‍ കേറുന്ന പോലെ
ഇരട്ട കട്ടിലില്‍ വലിഞ്ഞു കേറി,"
പ്രവാസ ജീവിതത്തിന്റെ അടയാളങ്ങള്‍ ഇതിലും ഭംഗിയായി അനുഭവിപ്പിക്കാന്‍.....അധികമാര്‍ക്കും സാധിച്ചിട്ടില്ല.....
"EXCELLENT !!!!!!!!! FANTASTIC !!!!!!
!!!!!!!!!!!!!!!!
വളരെ നന്നായിരിക്കുന്നു, വരികളിലെ പുച്ഛത്തിനുള്ളിലെ തീക്ഷണതയും, നെടുവീര്‍പ്പും നന്നായി അനുഭവപ്പെട്ടു! ഭാവുകങ്ങള്‍ !
entherannaa ithu..?
start evite stop evite..?
sathyam sathyamaayittu paranjaal enikku onnum sarikku manasilaayilla...........
ennalum star singarile pole njaanum parayunnu...
"sangathi vannillallo kuttaa..
pinne mothathil nokkiyaa fantastik vokking stik plastic........"
നമ്മടെ ജീവിതം....
ഭാവുകങ്ങള്‍..
വളരെ നന്നായിട്ടൂണ്ട്.
ഇഷ്റ്റപ്പെട്ടു.
ഭാവുകങ്ള്പ്രവാസ ജീവിതത്തിന്റെ അടയാളങ്ങള്‍
ഒരു പ്രവാസിയുടെ സാധാരണ ദിനചര്യകള്‍ പോലും കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു ...
നിരാശയും, വാശിയും അതില്‍ നിന്നുണ്ടായ രോഷവും കവിതയെ കൂടുതല്‍ സുന്ദരമാക്കിയിരിക്കുന്നു !...
നന്നായിട്ടിണ്ട് ...
ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു ...
സ്നേഹത്തോടെ ...
വളരെ മനോഹരമായ അവതരണം..... ഓരോ പ്രവാസിയുടേയും കടന്നു പ്പോകുന്ന ദിനങ്ങള്‍ക്കു നേരെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി...
വെല്‍ഡണ്‍!!!!!
വളരെ നന്നായിട്ടുണ്ട്. ആശംസകള്‍. അഷ്റഫ് ടി. പി
പ്രവാസം .......................................ബാക്കി എന്ത് പറയാന്‍ ..............
റഷീദ്.
കുബൂസില്‍ തുടങ്ങി, "നരകത്തിലെ കോഴിയിലൂടെ" നീങ്ങി, വിവാഹ വാര്ഷികതിലോന്നു തൊട്ട്, സ്റ്റാര്‍ സിങ്ങരിലോന്നു കയറിയിറങ്ങി, ഒടുവില്‍ പ്രവാസിയുടെ സ്ഥായി ദുഃഖത്തില്‍ അവസാനിപ്പിച്ചല്ലോ . എന്താ മോനെ. കിടിലന്‍. നല്ല ആയാസത്തോടെ വായിക്കാന്‍ കഴിഞ്ഞു.
(കവിത കണ്ടാല്‍ പേടിച്ചോടുന്ന ഞാന്‍ ഈയിടെയായി കുറേശെ വായിക്കാന്‍ തുടങ്ങിയോ എനെനിക്കും തോന്നി തുടങ്ങി. അല്ലെങ്കില്‍ നിങ്ങളെല്ലാരും കൂടെ എന്നെക്കൊണ്ട് വായിപ്പിച്ചു തുടങ്ങി അല്ലെ)
ഞാനൊക്കെ തല കുത്തി നിന്നാലും ഇത്തരം സാധനങ്ങള്‍ വരില്ല കേട്ടോ. ഇനിയും തുടരുക. ആശംസകള്‍. (വെറുതെയല്ല ആളുകള്‍ പറയുന്നത്. ഈ കവികളെ കക്കൂസിനടുത്തു ക്യു നില്കാന് വരെ വിട്ടു കൂടാ എന്ന് അവിടെ നിന്നും കവിത എഴുതികളയില്ലേ)
Anubavathil Ninnum Piraviyedutha Varikal.
Pravasathinte Asahyamaya vedanakal varikalil nizalikkunnu.
Avasanam oru neduveerppu mathram bakki.
Yes...........This is real life.
with Prayer.........!
പ്രവാസിക്കവിത വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.വായിച്ചപ്പോള്‍ നെടുവീര്‍പ്പിട്ടു പോയി!.പിന്നെ ഒരു സംശയം,അവിടെയും മൂട്ടയുണ്ടോ?
very good
വിപ്ലവ ബോധമുള്ള മൂട്ടകള്‍
മൂന്നാറിലെ ഭൂമാഫിയ പോലെ
എത്ര ഒഴിപ്പിചാലും ഒഴിഞ്ഞുപോകാതെ
നല്ല ഉപമ
പ്രവാസത്തിന്റെ ഏകതാനമായ അയഥാർഥ കാഴ്ചകൾക്ക് പകരം ഇവിടെ ജീവിതം കാണുന്നു. താങ്കളുടെ അനുവാദത്തോടെ ഈ വിഷയത്തിൽ ഞാൻ പണ്ട് പോസ്റ്റിയത് താഴെക്കൊടുക്കുന്നു
-----------------------------
രണ്ട് പ്രവാസങ്ങള്‍
----------------------------------
അറബിക്കൊട്ടാരങളില്
ശീതീകരണ മുറികളിലിരുന്നു
ഒരു പ്രവാസി വേദനപ്പെടുന്നു.....
നൊസ്റാള്‍ജിയ...... നാട്, പുഴ, പച്ചപ്പ്...
ഒന്നു ഓര്‍ത്ത് കുളിരുകൊള്ളാം
അപ്പുറം കെട്ടിടച്ചുടുകട്ടകള് നിരത്തി
ഉഷ്ണത്തുള്ളികള്‍ തൊണ്ടയില്‍ തട്ടി പുറത്ത് വരുന്നു
പൊളിയാന്‍ നില്ക്കും കൂര, ചുമച്ച് ഛര്‍ദ്ദിക്കുന്ന അമ്മ, പ്രതീക്ഷയോടെ പെങ്ങള്....
ചുടുകട്ടകള്‍ക്ക് വേഗം കൂടുന്നു
-----------------------------------------------
അഭിനന്ദനങ്ങൾ
:)
good
“എല്ലാം ശരിയാവും കുട്ടാ”.........
ഈ ശുഭാപ്തി നിറഞ്ഞ വാക്കുകള്‍ ആണ്
എല്ലാ പ്രവാസിയേയും അവനു ചുറ്റും കറങ്ങുന്ന
ഉപഗ്രഹങ്ങളേയും എന്നും നിലനിര്‍ത്തുന്നത്...
വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു....അഭിനന്ദനങ്ങള്‍ !!
സ്വപ്നഭൂമിയിലെ ജീവിതം വളരെ തന്മയത്വമായി ചിത്രീകരിക്കൻ കഴിഞ്ഞു.
അതിനിടയിൽ നാട്ടിലെ “ഇമ്മിണി വലിയ കാര്യങ്ങൾ” മേമ്പൊടിയായി ചേർത്തത് ഏറെ ഭംഗിയായി.
ഗള്‍ഫ് പ്രവാസത്തിന്റെ നേര്‍ചിത്രം, ഇഷ്ടമായി.
റഷീദ്,
ഇത് പോസ്റ്റ് ചെയ്ത അന്ന് ഞാന്‍ മനപ്പൂര്‍വ്വം കമന്റ് ഇടാതിരുന്നതാണ്.
ഒരു സുഹൃത്തിന്റെ കമന്റ് സഹായം ഈ കവിതയ്ക്ക് വേണ്ട എന്നതിനാല്‍...
അമ്മയുറങ്ങാത്ത വീടിലൂടെ നിന്നിലെ കഥാകാരന് വളരെ അധികം വളര്‍ന്നു.
നീ നല്ല കഥകള്‍ പണ്ടും എഴുതുമായിരുന്നു.
പക്ഷെ ഇത്തരത്തില്‍ ഒരു കവിത നിന്നില്‍ നിന്നും ആദ്യമാണ്.
ഈ കവിത എഡിറ്റ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും കുഴഞ്ഞു പോയി.
എടുത്തു മാറ്റാന്‍ ഒന്നും ഇല്ലായിരുന്നു.
മനോഹരമായ ശൈലി. നല്ല ഒഴുക്ക്.
പ്രവാസത്തിന്റെ കയ്പ്പ് ഇത്രയ്ക്കു പച്ചയായി ആരും അവതരിപ്പിച്ചു കണ്ടിട്ടില്ല!
ഇത് നിന്റെ വര്‍ത്തമാനകാല അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് എന്ന അറിവ് ശരിക്കും വേദനിപ്പിക്കുന്നു.
അതറിഞ്ഞു കൊണ്ടു എങ്ങിനെയാണ് ഇനിയും ഇത് പോലുള്ള കവിതകള്‍ എഴുതാന്‍ നിന്നെ ആശംസിക്കുക?
നല്ല ജീവിതം നേരുന്നു.
ഇഷ്ടമായി സുഹൃത്തെ ....
വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നഷ്ട്ടങ്ങളുടെ ഓര്മ പുതുക്കല്‍ ...
വളരെ നന്നായി പ്രവാസികളുടെ പ്രയാസങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഇഷ്ടായി കവിത. അഭിനന്ദനങ്ങൾ.
കലക്കി മാഷേ..!
kavitha vaaykkumbol manassu neerukayaanu kaaranam "gulfu karante" jeeviham athu mvzhuvan manassil thelunnu, back groundil kudumbavum, veedum , naadum ellammellam nasta yaadarthyangalaayi, thirchu varaatha...
പ്രവാസ ജീവിതത്തിന്റെ അടയാളങ്ങള്‍
hi nannayirikkunnu.pravasiyude oru chitram varakkan sramichu. very good.
ഇഷ്ടമായി സുഹൃത്തെ ....
വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന നഷ്ട്ടങ്ങളുടെ ഓര്മ പുതുക്കല്‍ ...
http://www.koottam.com/profiles/blogs/784240:BlogPost:21056419
നൊമ്പരപ്പെടുത്തി വല്ലാതെ.. എല്ലാം ശരിയാവും കുട്ടാ ..
എനിക്ക് ഇന്ന് മെയിലിൽ ഫോർവേഡ് ആയിക്കിട്ടിയപ്പോഴാണ് ഇതു വായിക്കുന്നത്. വളരെ മനോഹരമായിരിക്കുന്നു.
90 % പ്രവാസികളുടേയും അവസ്ഥ ഇതു തന്നെയാണ്.
ആശംസകൾ....
എനിക്കും ഇത് ഈമെയിലില്‍ കിട്ടി. പ്രവാസിയുടെ പച്ചയായ ജീവിത യാഥാര്ത്യം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു
വളരെ നന്നായി എന്നാ സാധാരണ വാകില്‍ ഒതുങ്ങില്ല കുട്ടാ നിന്റെ ഈ കവിത.....
ഗംഭീരം അതി ഗംഭീരം, ഒരു നാലു തവനെയെങ്ങിലും വായിച്ചു കാണും....
എല്ലാ വരികളും ഒന്നിനൊന്നു മെച്ചം !!!!!
വായിച്ച് ഇഷ്ടപ്പെട്ട,
ഹൃദയം തുറന്ന എല്ലാ സുമനസ്സുകള്‍ക്കും
ഒരു സാധാ പ്രവാസിയുടെ
മനം നിറഞ്ഞ നന്ദി.
സ്നേഹത്തോടെ,
റഷീദ്.
ഒരു സാധാ പ്രവാസി വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാഥാര്ഥ്യങ്ങളു, ദു:ഖവും, നെടുവീര്‍പ്പും, തീക്ഷണതയും,നിസ്സഹായതയും, വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു.
"ചങ്ങന് തെങ്ങില്‍ കേറുന്ന പോലെ
ഇരട്ട കട്ടിലില്‍ വലിഞ്ഞു കേറി,"
"എന്നോ മരിച്ച ബ്രസീലിയന്‍ കോഴി"
"ഒരിക്കലും ഉറങ്ങാന്‍ വിടെല്ലെന്ന
....വിപ്ലവ.....മൂന്നാറിലെ....
എത്ര ഒഴിപ്പിചാലും ഒഴിഞ്ഞുപോകാതെ!'
തുടര്‍ന്നും നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു... ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു ...
velichapad- colombo
അടിപൊളി എന്ന് പറഞ്ഞാല്‍ പോര, ഞെട്ടിപ്പിക്കുന്ന കവിത, അഭിനന്ദനങ്ങള്‍.
ഹെന്റെ പൊന്നേ
ഇത് ഒരൊന്നൊന്നര കവിത തന്നെ
കഷ്ടം ഈ പ്രവാസം
ഭാവുകങ്ങള്‍
റഷീദെ...
ഇതാരൊക്കെയോ കട്ട് കൊണ്ടു പോയിട്ടുണ്ട്!!
വിശദവിവരങ്ങൾ എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഉണ്ട് :)
http://www.facebook.com/malayaali
nannaaayittund suhrthe.....nalla srishti....razak bhaiyude comment kondappol thiranjathaaanu.. avasaaanam thaankale kandethi...
thanks...nalla oru kavitha pracharippichathil vishamikkilla ennu karuthatte...
iniyum nannaaayi ezhuthaan kazhiyatte..ma a ssalaama..
Really Fantastic..!
Really Amazing..!
ara ithu yetharthathil ezhuthiyathi
same kavitha njam moonu blogil vayichu
ethayalum randu per copy adichathanu
atharanennu kandu pidikkumallo
link:
http://abdulrafeeqmanalody.blogspot.com/2010/06/blog-post_09.html
പ്രിയ ഷൈജു...
എന്തായാലും എന്റെ കവിത ഒരുപാടാളുകള്‍ക്കു ഇഷ്ടമായി എന്നറിഞ്ഞതില്‍
എനിക്കേറെ സന്തോഷം തോന്നുന്നു. എത്രപേരാണ് ഇത് കോപ്പി പേസ്റ്റ് ചെയ്തത് എന്ന്
ഇനിയും അറിയില്ല. ഷൈജു ചൂണ്ടിക്കാട്ടിയത് പോലെ ശ്രീ. ഗോപിയെട്ടെന്, ശ്രീ. മലയാളി,
എന്നിവരും കോപ്പി അടിച്ചവരെ പ്പറ്റി സൂചിപ്പിച്ചിരുന്നു. കമന്റുകള്‍ കാണുമല്ലോ!
http://www.koottam.com/profiles/blogs/784240:ബ്ലോഗ്പോസ്റ്റ്
റഷീദെ...ഇതാരൊക്കെയോ കട്ട് കൊണ്ടു പോയിട്ടുണ്ട്!
വിശദവിവരങ്ങൾ എന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഉണ്ട് :)
http://www.facebook.com/മലയാളി
ഇവിടെയെത്താന്‍, ഒരു സുഹൃത്ത് അയച്ച നാഥനില്ലാത്ത വരികളാണ് തുണയായത്. ബ്ലോഗിന്റെയോ കവിയുടെയോ പേരില്ലാത്തതിനാല്‍ ഗൂഗിള്‍ അമ്മച്ചിയെ ശരണം തേടി. കഷ്ടപ്പെട്ട് ഇവിടെ എത്തിയപ്പോള്‍ അഭിനന്ദിക്കാന്‍ വാക്കുകള്‍ തികയാത്തതിന്റെ പ്രയാസവും! എന്റെ ജീവിതം പകര്‍ത്തിയതിന് നന്ദി. ഭാവുകങ്ങള്‍.
well done, really bed bug there too we wanted to come there for a short time,away from western country,but kids r affraid of bed bug. I feel bad for lots of family all are tests all will get justice from next world. It was moving,touching....continue your all good work May Allah Bless you and all of us
റഷീദ് കോട്ടപ്പാടം ..ഈ കവിത വളരെ നന്നായിട്ടുണ്ട്... താങ്കളുടെ പോസ്റ്റ് ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്...എനിക്കത് ഫോര്‍വേഡ് ആയി കിട്ടിയതാണ്...ആ മെയിലില്‍ അവകാശികളുടെ പേരും ഉണ്ടായിരുന്നില്ല.....അത് കൊണ്ട് പോസ്റ്റിന്റെ മുകളില്‍ അത് ഞാന്‍ പറഞ്ഞതുമാണ്..ഷിജു ബ്ലോഗ് അഡ്രസ് അയച്ചു തന്നപ്പോഴാണ് അവകാശിയെ കിട്ടിയത്....ഇത് പ്രവാസത്തിന്റെ നേര്‍ക്കാഴ്ചയാണ്...വീണ്ടും എഴുതുക...
എനിക്കറിയാം അഭീ.
എന്റെ കവിതക്കുള്ള അന്ഗീകാരമായി ഞാനതിനെ കാണുന്നു.
നല്ല ഉദ്ദേശത്തോടു കൂടി കോപ്പി പേസ്റ്റ് ചെയ്തവര്‍ക്ക്
എന്റെയോ ബ്ലോഗിന്റെയോ പേരെങ്കിലും
ചേര്‍ക്കാമായിരുന്നു എന്ന് തോന്നി.
എല്ലാ ശരിയാവും കുട്ടാ : എന്ന് ? എന്നത് തിരിച്ച് ചോദിച്ചെന്നെ അലട്ടരുത്. ഞാനും ആ പുതപ്പിനുള്ളിലേക്ക് വലിഞ്ഞിരിക്കുന്നു.
ഒരു പ്രവാസിയായ എനിക്കിത് കൂടുതൽ വിവർത്തനം ചെയ്യേണ്ട ആവശ്യമില്ല.
ഒരു ജീവിതം വരച്ച് വെച്ചിരിക്കുന്നു താങ്കൾ
പ്രവാസിയും പ്രവാസവും ഇത്തിരി കടുപ്പം തന്നെ
ഒരു നല്ല കവിതയ്ക്ക്... വായനയ്ക്ക് ഒരുമ്മ..
വളരെ നല്ല വരികൾ ... വിരഹത്തി വേദന വരച്ചു കാട്ടുന്നു വരികളിൽ.. കവിത ഇങ്ങനെ എഴുതണം .. ഇതു അനുഭവങ്ങൾ വരച്ചു കാണിച്ചപ്പോൽ വളരെ നല്ല്ല വരികളായി ധാരാളം എഴുതാൻ കഴിയട്ടെ ഇനി ഒന്നിച്ചു ചേരലിന്റെ വരികൾ.. പ്രാർഥനയോടെ..
രാവിലെ ഉറക്കപ്രാന്തില്‍ വലയിലകപ്പെട്ടിരിക്കെ അപ്രതീക്ഷിതമായാണ് ഇ ബ്ലോഗ് കണ്ണില്‍പ്പെട്ടത്........
ദരിദ്ര പ്രവാസി വായിച്ചു.. നന്നായിട്ടുണ്ട്... എല്ലാ നന്മയും വിജയവും ആശംസിക്കുന്നു
പ്രവാസത്തിന്റെ ചൂടുള്ള കവിത-അഭിനന്ദനങ്ങള്‍
excellent kavitha sir ,keep it
vayikkumbol rando moonno thavana ariyadhe chichu poyi.... vayichu kazhinjappol randu kannukalum nananjirunnu.......
abhinandhikkan vakkukalilla
ഏതൊരു പ്രവാസിയും ഇത്തരം തീക്ഷ്ണമായ നഷ്ടബോധങ്ങളിലൂടെ കടന്ന്നുപോകുന്നുണ്ടാവണം. ഗർഷോം എന്ന സിനിമ കണ്ടപ്പോഴും എത്രയോ പ്രവാസികളുടെ കുറിപ്പുകൾ വായിക്കുമ്പോഴും കൂട്ടുകാരുടെ ജീവിതത്തിനു കാതുകൊടുത്തിരിക്കുമ്പോഴും നാം ഈ നൈരാശ്യം അനുഭവിക്കും.
കവിതയുടെ രൂപത്തിൽ ഒരു അനുഭവം.
ഓർമ്മകളിൽ എന്തേ ഭാര്യയുടെ ശരീരം മാത്രം കയറിവരുന്നു.
പ്രണയം മനസ്സിനെ നോക്കുന്നു. കാമം ശരീരത്തെയും എന്ന് നമിതയുടെ ഒരു മസാല ചിത്രത്തിന്റെ പരസ്യവാചകം ചുമ്മാ ഓർക്കുന്നു.
എഴുത്തിന്റെ ഇടയിൽ സ്റ്റാർ സിംഗറും മൂന്നാറുമൊക്കെ കല്ലുകടിയാണ്.
കുറച്ചു ക്രിസ്പ് ആക്കാമായിരുന്നു.
എനിക്ക് ഇതു കിട്ടിയത് നാട്ടില്‍ നിന്നുള്ള മെയിലില്‍ _
ആദ്യം ചിരിച്ചു..
പിന്നെ എന്തൊക്കെയോ മനസ്സിലേക് മാഷിയായ്-
പടര്‍ന്നിറങ്ങി...
നല്ലത് കിട്ടിയാല്‍ ചെയ്യുന്നത് തന്നെ ചെയ്തു-
എന്റെ എല്ലാ സുഹൃതുകളകും അയച്ചു..
നാട്ടില്‍ ഉള്ളവരോട് ഗമയില്‍ ചില കുറിപ്പുകളും-
"നിനക്കൊന്നും വായിച്ചാല്‍ മനസ്സിലാകില്ല മക്കളെ.."
ഹമ്മോ..ഇതെന്താണു ഭായ്....?
ഇടിവെട്ട് സാധനമാണല്ലോ....?
ഇങ്ങനെയൊരൈറ്റം ഇവിടെയുള്ളത് ഇപ്പോഴാ കണ്ടത്...
വളരെ നന്നായിരിക്കുന്നു
Kidilan kavitha..
aayirmayiram bhavukangal..!!!!!!!
Arhadayillanjittum ariyade kannukaleerananinju..
Mattullavante vedanakale Swantham Vedanakalayithirichariyuvan iniyum vaiki enna thonnal..
Athmabandam ennadu swantham kudumbathilodunkki nirthunnadile vankatham...
ellam ellam kuranja nimishangal kondu..
orikkal koodi Aayiram Bhavugangal...
കാല്പനികതയുടെ ശവമഞ്ചം പേറുന്ന കവിതകളുടെ ഇടയില്‍ പച്ചയായ യാഥാര്‍ത്ഥ്യവും കവിതയാകും അല്ലേ!
ponne kannu niranju poyi
Post a Comment