ഒരു
കാര്യമുറപ്പാണ്;
ആ കൈ
വല്ലാത്തൊരു
കൈയാണ്,
ഒരൊന്നൊന്നര
കൈ.
ജനകോടികളുടെ
ജീവന്റെ തുടിപ്പായ
ദൈവദൂതന്റെ മേല്‍
വിഷവചനങ്ങള്‍ക്ക്
പിറവി നല്കി
കളങ്കിതമായ
ദുഷിച്ച കൈ.
കാര്യമുറപ്പാണ്;
ആ കൈ
വല്ലാത്തൊരു
കൈയാണ്,
ഒരൊന്നൊന്നര
കൈ.
ജനകോടികളുടെ
ജീവന്റെ തുടിപ്പായ
ദൈവദൂതന്റെ മേല്‍
വിഷവചനങ്ങള്‍ക്ക്
പിറവി നല്കി
കളങ്കിതമായ
ദുഷിച്ച കൈ.
പക്ഷെ..
ആ കൈ
മുറിച്ചെടുത്ത
നിങ്ങളുടെ കൈകളെ
എന്തൊരു
പേര് വിളിക്കും!
തെളിമയാര്‍ന്ന
മതത്തിന്റെ
മുഖത്ത്
ചെളിവാരിയെറിഞ്ഞ
കൈകളെന്നോ?
മാപ്പു കൊടുക്കലും
വിട്ടുവീഴ്ച ചെയ്യലും
മതത്തിന്റെ
മുഖമുദ്രയെന്നോതിയ
ലോകഗുരുവിന്റെ
അധ്യാപനങ്ങളെ
ചുട്ടെരിച്ച
കൈകളെന്നോ?
തലമുറകള്‍ക്ക്
പകര്‍ന്നു നല്കാന്
സ്നേഹം
കാത്തുവെച്ചവരുടെ
നെഞ്ചില്‍
മഴുവിറക്കിയ
പാപക്കറ പൂണ്ട
കൈകളെന്നോ?
**********
19 comments:
Very nice.........lines............
വല്ലാത്ത ഒരു കൈ ആയതുകൊണ്ടല്ലേ
അദ്ദേഹം അതെഴുതിയതും
വല്ലാത്ത പഹയന്മാര് അത് മുറിച്ചു കളഞ്ഞതും .
രണ്ടും തെറ്റ് തന്നെ.... എന്നാല്‍ ഒന്ന് മാത്രം ക്രൂഷിക്കപെടുന്നു.
ആ കൈകള്‍ ആരുടെയാണ് ?
മതത്തെ അറിഞ്ഞ കൈകളാവില്ല, രണ്ടും!
റഷീദ്,
Good attempt.
നല്ല നാളേക്കു വേണ്ടിയുള്ള വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ബാക്കിയാവട്ടെ...
ആനുകാലിക സംഭവവികാസങ്ങളെ വളരെ യുക്തിയോടെ താങ്കള്‍ നോക്കികാണുന്നു, തികച്ചും അവസരോചിതമായ കവിത, കുറേകൂടി എഴുതാമായിരുന്നു. വളരെ നന്നായിട്ടുണ്ട്.
ബഷീര്‍ വള്ളികുന്നിന്റെ ചില വരികള്‍ ഞാന്‍ ഇവിടെ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നു :
പ്രവാചകനോടുള്ള സ്നേഹമാണ് പോലും!!. കൈ വെട്ടിയവരോട് ഒന്ന് ചോദിച്ചോട്ടെ, ഏത് പ്രവാചകനെയാണ് നിങ്ങള്‍ കൊടുവാളുമായി സംരക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നത്?. മുഹമ്മദ് നബിയെ ആയിരിക്കാന്‍ ഏതായാലും ഇടയില്ല. നമസ്കരിക്കുമ്പോള്‍ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിയവരെ നോക്കി പുഞ്ചിരിച്ച പ്രവാചകന് ആണ് മുഹമ്മദ് നബി. തന്നെ ആട്ടിയോടിച്ച് കല്ലെറിഞ്ഞ് ചോര ചിന്തിച്ചവര്‍ക്ക് പൊറുത്തു കൊടുക്കണമേ എന്ന് പ്രാര്‍ത്ഥിച്ച പ്രവാചകന്. അത്യാവശ്യ ഘട്ടം വന്നപ്പോള്‍ തന്റെ പള്ളിയുടെ ഒരു ഭാഗം മറ്റു മതസ്ഥര്‍ക്ക് പ്രാര്‍ത്ഥനക്ക് വിട്ടുകൊടുത്ത മഹാ മനസ്കന്. തന്റെ ഉറ്റവരെ കൊന്നൊടുക്കിയ കൊലപാതകിക്ക് പോലും അധികാരം കയ്യില്‍ വന്നപ്പോള്‍ മാപ്പ് കൊടുത്ത മഹാമാനുഷി. തൊടുപുഴയിലെ ജോസഫിന്റെ കൈപ്പത്തി വെട്ടി മതത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ വിവരം കെട്ട നിങ്ങള്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. നിങ്ങളുടെയൊക്കെ തലയില്‍ കറങ്ങുന്ന മതം ചോരയുടെ മതമാണ്. പ്രതികാരത്തിന്റെ മതമാണ്. അതിനെ ഇസ്ലാം എന്ന് വിളിക്കരുത്.
തികച്ചും അവസരോചിതമായ കവിത
കവിത നന്നായിരിക്കുന്നു. സന്ദര്‍ഭോചിതം .
വാക്കില്‍ വരികളില്‍ തെളിയുന്നൊരാശയം
വാളാലരിഞ്ഞാലൊതുങ്ങില്ല നിര്‍ണ്ണയം .
കവിത നന്നായിരിക്കുന്നു. സന്ദര്‍ഭോചിതം .
വാക്കില്‍ വരികളില്‍ തെളിയുന്നൊരാശയം
വാളാലരിഞ്ഞാലൊതുങ്ങില്ല നിര്‍ണ്ണയം .
അറിയാതെ പോലും മനസ്സില്‍ അയാള്‍ അത് അര്‍ഹിച്ചിരുന്നു എന്ന് പറയരുതേ,അത്രക്ക് ക്രൂരമായി പോയി ആ പ്രവര്‍ത്തി.
ഇന്നത്തെ പത്ര വാര്‍ത്ത കണ്ടോ, ആ മനുഷ്യന് കൈ വെട്ടിയവരോട് ക്ഷമിച്ചിരിക്കുന്നു എന്ന്, ക്ഷമയാണ് പ്രതികാരം.
തലമുറകള്‍ക്ക്
പകര്‍ന്നു നല്കാന്
സ്നേഹം
കാത്തുവെച്ചവരുടെ
നെഞ്ചില്‍
മഴുവിറക്കിയ
പാപക്കറ പൂണ്ട
കൈകൾ തന്നെ!!
നല്ല കവിത..
കേരള മുസ്ലിം ചരിതം അറുത്തെടുക്കപ്പെട്ട ഒരു കൈപ്പത്തിക്കു മുന്‍പും പിന്‍പും..
നാളെ ചരിത്രം വായിക്കപ്പെടുന്നത് ഒരു പക്ഷേ ഈ വേര്തിരിവോടെയായിരിക്കും..
ആര്‍ക്കറിയാം !
ആരുടേതായാലും വിലങ്ങുകള്‍ വീഴണം ആ കൈകളില്‍...
വരികള്‍ വളരെ നന്നായിട്ടുണ്ട് ....ഭാവുകങ്ങള്‍ ...
good
the meesage is conveyed in a nice way!
ഈ വരികള്‍ വായിച്ച എല്ലാവര്ക്കും നന്ദി.
രക്തവും രക്തവും കെട്ടിപ്പുണര്‍ന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. കവിത നന്നായി.
സാമൂഹിക പശ്ചാത്തലങ്ങളെ അടിസ്ഥാനമാക്കിയുള്ള കവിതകള്‍ വാണിജ്യ-സമാന്തര സ്വഭാവങ്ങള്‍ ഒരേ സമയം പുലര്‍ത്തുന്ന സിനിമകളെപ്പോലെയാണ്. ഭാഷയും ആശയങ്ങളും ലയിച്ചു പോവുമ്പോഴാണ് നല്ല സാമൂഹ്യ വിമര്‍ശന കവിതകളുണ്ടാവുന്നത്. കാട്ടാക്കടയുടെ
രക്തം ചിന്തിയ ചുവരുകള്‍ കാണാം,
അഴിഞ്ഞ കോലക്കോപ്പുകള്‍ കാണാം
എന്ന വരികള്‍ പോലെ.
നന്മ ചെയ്യുന്നതിനു വേണ്ടിയാവണം എല്ലാ കൈകളും.
ഒരു കാര്യം ഉറപ്പാണ് ..
ഇതു കയ്യ് പോയവര്‍ക്കും ..
അത് വെട്ടി മാറ്റിയവര്‍ക്കും ഉള്ള മറുപടി എന്നുള്ളത് ..
ബോധ മില്ലാതെ ഓരോന്നും എഴുതുന്നവര്‍ക്കും ..
ആ എഴുതിയവന്റെ നേരെ ഒരു ബോധവുമില്ലാതെ വാളെടുക്കുന്നവര്‍ക്കും ഉള്ള നല്ലൊരു മറുപടിയയിട്ടുണ്ട്..
റഷീദ്കാക്ക് എന്റെ ഒരായിരം സ്നേഹാശംസകള്‍ ...
പരിസരം വൃത്തിയാവാനെന്തു നല്ലൂ
മനസ്സിനുള്ളിലൊരു ചൂലു നല്ലൂ
എന്ന് കുഞ്ഞുണ്ണിമാഷ് പാടിയിട്ടുണ്ട്.
ചങ്ങാതീ കൈകൾ അല്ലല്ലോ നമ്മുടെയൊക്കെ മനസ്സും ബോധവും ചിന്താശേഷിയും മനുഷ്യസ്നേഹവുമൊക്കെയല്ലേ കളങ്കിതമായത്.
അതിന്റെ തെളിവു മാത്രമാണ് കൈകൾ.
Post a Comment