Monday, July 26, 2010

വ്യഥ [കവിത]

ഒരു വ്യഥ
എപ്പോഴുമെന്‍
കൂടെയുണ്ട്;
ഒരു നിഴല്‍ പോലെ!

ഉറക്കിലും
ഉണര്‍വിലും
നിനവിലുമെല്ലാം
ഒരു സുഹൃത്ത്‌ പോലെ!

പൊന്നുമകനെ
പുറത്തിരുത്തി
ആന കളിക്കാന്‍
എനിക്കാവുന്നില്ലല്ലോ
എന്നതാണോ അത്?

പൊന്നുമകളുടെ
മുടിചീകി നല്‍കി,
പൌഡറിട്ട്
കവിളിലൊരു
മുത്തം നല്കാന്‍
ആയുസ്സ് ശേഷിക്കുമോയെന്ന
വീണ്ടുവിചാരമോ?

വാര്‍ദ്ധക്യത്തിന്‍റെ
ദുരിതത്തടവറയില്‍
ഏകാന്തതയുടെ
ചുഴിയിലുലയുന്ന
അച്ഛന്‍റെ ചാരത്ത്
ഒരു പകലെങ്കിലും
കൂട്ടിരിക്കാനെനിക്കാകുമോ
എന്ന ചിന്തയോ?

സ്വര്‍ണ്ണത്തിന്റെ വിലയും
പെങ്ങളുടെ വയസ്സും
അമ്മയുടെ ആകുലതയും
വളര്‍ന്നു വളര്‍ന്നെന്‍
നെഞ്ചിലെ ഭാരമാകുന്നതോ?

‘പുറത്ത് നല്ല മഴ,
മക്കളുറങ്ങിയിരിക്കുന്നു,
ഈ മുറിയില്‍
ഞാന്‍ മാത്രമുറങ്ങാതെ’
എന്നെന്‍ പ്രിയയതമ
പറയുമ്പൊഴൊക്കെയും...
പെയ്തു തീര്‍ന്ന
മഴയെക്കുറിച്ചുള്ള
എന്നാത്മനൊമ്പരങ്ങളാണോ
ആ വ്യഥ?

ആരുമറിയാതെ
പിഴുതെടുത്ത
വെളുത്ത
താടി രോമത്തിനു
പകരമായ്‌
നരയുടെ
ചാകര സമ്മാനിച്ച
കാലമോ
അതോ പ്രവാസമോ
എന്‍ വ്യഥ??

******

40 comments:

അലി said...

നെഞ്ചിലേക്കാഴ്ന്നിറങ്ങുന്ന പ്രവാസത്തിന്റെ വ്യഥകൾ!

Unknown said...

ഒരു പ്രവാസിയുടെ ഉറക്കം കേയ്ടുതുന്ന ചിന്തകള്‍ ............

Malayali Peringode said...
This comment has been removed by the author.
Malayali Peringode said...

പ്രവാസത്തിന്റെ പ്രയാസം നിറഞ്ഞ
വരികൾ...

മനസ് നനയുന്നു റഷീദെ...

Malayali Peringode said...
This comment has been removed by the author.
Jishad Cronic said...

നമ്മുടെ എല്ലാം നെഞ്ച്പിളര്‍ക്കുന്ന വരികള്‍...

Kalam said...
This comment has been removed by the author.
Kalam said...

പ്രവാസത്തെ പറ്റി വീണ്ടും..
എത്ര പറഞ്ഞാലാണ്‌ മതിയാവുക അല്ലെ?
കത്തി തീരും വരെ കിനിയാതരിക്കാന്‍ കഴിയില്ലല്ലോ, മെഴുകിതിരികള്‍ക്ക്?

ഭാവുകങ്ങള്‍!

shahjahan said...

റഷീദ് ക്കാ .വളരെ മനോഹരമായിരിക്കുന്നു ഈ കവിത.ഒരു വ്യഥ എപ്പോഴും ഓരോ പ്രവാസിയും അനുഭവിക്കുന്നുണ്ട്.ഈ കവിത ഓരോ പ്രവാസിയുടെയും നൊമ്പരമാണ്..തുടരുക..പ്രിയ കവിക്ക്‌ ആശംസകള്‍

അനില്‍കുമാര്‍ . സി. പി. said...

ഓരോ പ്രവാസിയുടേയും വ്യഥ.

Shantha Menon said...
This comment has been removed by the author.
Shantha Menon said...

ഈ വ്യഥ ഞാനും നെഞ്ചിലേറ്റുന്നു......

K@nn(())raan*خلي ولي said...

ഉള്ളുരുകി മനമുരുകി പിന്നെയും നമ്മള്‍ യാത്ര തുടരുന്നു..
ആദ്യമെത്തുന്നത് കപട ബന്ധങ്ങള്‍
പിന്നെ കഷണ്ടി..
പിന്നെ കൊളസ്ട്രോള്‍..
പിന്നെ നര..
പിന്നെ കടങ്ങള്‍..
പിന്നെ ക്യാന്‍സല്‍ ചെയ്ത പാസ്പോര്‍ട്ട്..
പിന്നെ വീട്ടിലെ കൊലായിലൊരു കസേര..
അപ്പോള്‍,
മുറ്റത്തെ പട്ടിയും മുഷിഞ്ഞ പ്രവാസിയും ഒരുപോലെ..!

Ashraf Thalanaparambil said...

വായിച്ചപ്പോള്‍ ഒരു പാട് സന്തോഷം തോന്നി,
ഒരു തുള്ളി കണ്ണീരോടെ.

Musthafa Kudallur said...

ഈ മുറിയില്‍ ഞാന്‍ മാത്രമുറങ്ങാതെ

ഫീല്‍ ചെയ്യുന്ന വരി. നല്ല കവിത. ആശംസകള്‍

റഷീദ് കോട്ടപ്പാടം said...

Thanks all...

nisar said...

good....!

nisar said...

good....!

ഭാനു കളരിക്കല്‍ said...

vyadha nallathhanu

പട്ടേപ്പാടം റാംജി said...

ഒരോ പ്രവാസിയേയും ഒരോ നിമിഷവും ഇപ്പോള്‍ ആകുലപ്പെടുത്തുന്ന ചിന്തകള്‍...
നന്നായിരിക്കുന്നു വരികള്‍.

NISHAM ABDULMANAF said...

nannayittundu

ഗീത രാജന്‍ said...

മറുനാട്ടിലേക്ക് ചേക്കേറിയ ഏതൊരാളും
അനുഭവിക്കുന്ന ഹൃദയ നൊമ്പരം ...

'ഈ മുറിയില്‍ ഞാന്‍ മാത്രമുറങ്ങാതെ'
കവിത ഇഷ്ടമായീ

Unknown said...

പ്രവാസത്തിന്റെ മുള്‍ക്കിരീടമുണ്ട് ഈവരികളില്‍. ആശംസകള്‍

lekshmi. lachu said...

നല്ല കവിത. ആശംസകള്‍

Unknown said...

orikal vaayichu ..enkilum veendum orikal koodi vaayichu

ജന്മസുകൃതം said...
This comment has been removed by the author.
ജന്മസുകൃതം said...

മനസ്സിനെ സ്പര്‍ശിച്ച അപൂര്‍വ്വം പോസ്റ്റുകളില്‍ ഒന്ന് .നല്ല വാക്കുകളെ പറയാനുള്ളൂ.ഇനിയും എഴുതുക....ആശംസകള്‍.

മൻസൂർ അബ്ദു ചെറുവാടി said...

സുന്ദരം.
ആശംസകള്‍

perooran said...

ആരുമറിയാതെ
പിഴുതെടുത്ത
വെളുത്ത
താടി രോമത്തിനു
പകരമായ്‌
നരയുടെ
ചാകര സമ്മാനിച്ച
കാലമോ
അതോ പ്രവാസമോ
എന്‍ വ്യഥ??

Mohamedkutty മുഹമ്മദുകുട്ടി said...

പ്രവാസത്തിന്റെ പ്രയാസങ്ങള്‍ കവിതയിലൂടെ കൂടുതലറിഞ്ഞു.നൊമ്പരപ്പെടുത്തുന്ന വരികള്‍. എന്നാലും ഒരു സംശയം,താടി രോമം പിഴുതെടുത്താ‍ല്‍ കൂടുതല്‍ വേദനിക്കില്ലെ?(തലമുടിയാണെങ്കില്‍ ഓക്കെ!)

ManzoorAluvila said...

" പ്രവാസം കയ്പ്പും, മധുരവും ഒത്തുള്ള സഹവാസം ",
താങ്കളുടെ കവിത ഇഷടമായ്‌..
എല്ലാ ആശംസകൾ

Anees Hassan said...

ഈ വ്യഥ തുടരണമോ ................ ഞാനും ഒരു പാലക്കാട്ടുകാരനാണേ

girishvarma balussery... said...

ഗുഡ്.... നല്ല വരികള്‍.. ആശംസകള്‍

വി.എ || V.A said...

ചിന്തകൾ കാടുകയറിയാൽ എന്താ ചെയ്യുക? നല്ല ഭാവിയെ നോക്കിയുള്ള ജീവിതവീക്ഷണം... ഇനിയും ഇതുപോലെ ശക്തിയാർന്ന കവിതകൾ വരട്ടെ. ആശംസകൾ.......

Pranavam Ravikumar said...

Please see comment here:

http://enikkuthonniyathuitha.blogspot.com/

Sabu Hariharan said...

മുഴുവനും വ്യഥ :(

എന്‍.ബി.സുരേഷ് said...

വ്യഥകൾ എല്ലാം വ്യക്തിപരമാവാതിരിക്കുന്നതാണ് വ്യക്തിദു:ഖങ്ങൾ മറക്കാൻ നല്ലത്.

നെരൂദ പറഞ്ഞപോലെ സ്വയം ഒരു ഇലയായി വർത്തിക്കുക, മരത്തോട് ചേർന്ന്നിൽക്കുകയും ചെയ്യുക.

kochumol(കുങ്കുമം) said...

പ്രവാസത്തിന്റെ പ്രയാസങ്ങള്‍ ..

ചന്തു നായർ said...

നല്ല കവിതക്കെന്റെ ആശംസകൾ....ഇത് ഒരു പ്രവാസിയുടെ മാത്രം വ്യഥയാണോ....അല്ലാ നമ്മുടെയൊക്കെ വ്യഥ.....എല്ലാ നന്മകളും...

Mohiyudheen MP said...

ഹൊ.. വരികൾ ശക്തം ചിന്തനീയം... ആശംസകൾ കൂട്ടുകാരാ...