Tuesday, September 21, 2010

ആല്‍ബക്ഷതങ്ങള്‍

മകള്‍ അണിഞ്ഞൊരുങ്ങി സന്തോഷത്തോടെ പടിയിറങ്ങിപ്പോകുമ്പോള്‍ ഉള്ളില്‍ ആധിയുണ്ടെങ്കിലും അമ്മ സമാധാനിച്ചു.

ഇല്ല അവള്‍ വഴി തെറ്റിപ്പോവില്ല. അങ്ങനെയല്ലല്ലോ ഞാനവളെ വളര്‍ത്തിയത്. ഇത്ര കാലം അവള്‍ നല്ല പെണ്‍കുട്ടി എന്ന പേര് മാത്രമേ കേള്‍പ്പിചിട്ടുള്ളൂ.

അച്ഛനെ അമ്മ പറഞ്ഞു സമ്മതിപ്പിക്കണം എന്നായിരുന്നു അവളുടെ നിര്‍ബന്ധം.

ആല്‍ബത്തില്‍ അഭിനയിക്ക്യാ എന്നതൊക്കെ ഇപ്പോഴത്തെ കുട്ട്യോള്‍ടെ ആഗ്രഹങ്ങളാ...നിങ്ങളായിട്ട് ഇനി എതിരൊന്നും പറയണ്ട. നമ്മടെ മോള് വല്യ സിനിമാക്കാരിയാവും....പിന്നെ നല്ല പണവും പേരും ഒക്കെ കിട്ടും!

മനസില്ലാമനസ്സോടെ സമ്മതിക്കുമ്പോഴും ഒരു തിരയുടെ ആരവം അയാളുടെ നെഞ്ചില്‍ അവശേഷിച്ചു.

ചെറുപ്പം മുതലേ അവള്‍ വലിയ നാട്യക്കാരിയായിരുന്നു. എതെങ്കിലും സിനിമാപ്പാട്ട് കേട്ടാല്‍ ഡാന്‍സ്‌ ചെയ്യാന്‍ തുടങ്ങും. സിനിമയിലെ നായികമാരെപ്പോലെ അഭിനയിച്ചു കാണിക്കും. കൌതുകത്തോടെ ഞങ്ങള്‍ നോക്കി നില്‍ക്കുമായിരുന്നു. ഇനി അവളുടെ ആഗ്രഹം അതാണെങ്കില്‍ അതു നടക്കട്ടെ.

വില കൂടിയ വാഹനങ്ങളില്‍ സുഹൃത്തുക്കളുടെ കൂടെ അവള്‍ പറന്നു വന്ന കാലമായിരുന്നു പിന്നെ. പല വര്‍ണ്ണങ്ങളിലുള്ള വിലപിടിച്ച മൊബൈലിലൂടെയുള്ള അവളുടെ കിന്നാരങ്ങള്‍ നാട്ടുകാര്‍ പുകഴ്ത്തിപ്പറഞ്ഞു. ഫാഷന്‍ വസ്ത്രങ്ങളുടെ വൈവിധ്യം കണ്ട് അയല്‍ക്കാരികള്‍ മൂക്കത്ത് വിരല്‍ വെച്ച് അടക്കം പറഞ്ഞു.

കൈ നിറയെ പണം തരുമ്പോഴും അവളുടെ മുഖത്ത്‌ ആ പഴയ സന്തോഷമില്ലെന്നു അയാള്‍ ഒരിക്കല്‍ പറഞ്ഞപ്പോള്‍ ഭാര്യ പറഞ്ഞു:

അതു നിങ്ങള്ക്ക് തോന്നുന്നതാ.. അവള്‍ക്കൊരു കുഴപ്പവുമില്ല. അവള്‍ നമ്മളുടെ മോളല്ലേ!

ഒരു വൈകുന്നേരത്ത് അവള്‍ പെട്ടെന്നു കയറി വന്ന്‌ മുറിയില്‍ കയറി വാതിലടച്ചത് അവര്‍ അന്ധാളിപ്പോടെ കണ്ടു. എത്ര വിളിച്ചിട്ടും തുറക്കാത്ത ആ വാതിലിനപ്പുറം വല്ലാത്ത തേങ്ങല്‍!

ദൈവമേ എന്ന് ആത്മാര്‍ഥമായി വിളിച്ച അവരുടെ ജീവിതത്തിലെ ആദ്യത്തെ സന്ദര്‍ഭം. ആ വിളിയുടെ അലകള്‍ അണയും മുമ്പേ ചാനലില്‍ വന്നു തുടങ്ങിയ വാര്‍ത്തകള്‍ അവര്‍ കേട്ടിരുന്നില്ല.!

പെണ്‍മാംസത്തിന് വില പതിനായിരം!. ആല്‍ബം ചിത്രീകരണത്തിന്റെ മറവില്‍ പെണ്‍വാണിഭം! ചാനല്‍ ഇന്‍വെസ്ടിഗെഷന്‍!

ഒളി ക്യാമറകളാല്‍ ഒപ്പിയെടുത്ത ചിത്രങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പ്രദര്‍ശിപ്പിക്കുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രം. കൂടെ ആവശ്യക്കാരനെ ഏര്‍പ്പാടാക്കികൊടുക്കുന്ന പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ തന്‍റെ “പ്രൊഫഷനെ” വിശദീകരിച്ചു കൊണ്ടിരിക്കുന്നു.

കറുത്ത കോട്ടും ടൈയും അണിഞ്ഞ അവതാരകന്‍ തല നീട്ടി കണ്ണുകള്‍ തുറിച്ച് വ്യഭിചാര കഥകള്‍ ആവേശപൂര്‍വ്വം പറഞ്ഞു കൊണ്ടേയിരിക്കുന്നു.

പുലരുവോളം ആ അച്ഛനും അമ്മയും ഉറങ്ങിയില്ല. അച്ചന്‍ പറഞ്ഞു കൊണ്ടിരുന്നു: നീയല്ലേ പറഞ്ഞത് നമ്മടെ മോള്‍ പ്രശസ്തയാവുംന്ന്......!

**************************************************************************

46 comments:

റഷീദ്‌ കോട്ടപ്പാടം said...

ആല്‍ബക്ഷതങ്ങളെ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.
സസ്നേഹം
റഷീദ്‌

Malayalam Directory said...

List your blog for FREE in Malayalam Blog Directory Powered By ITGalary Songs

പട്ടേപ്പാടം റാംജി said...

എങ്ങിനെയും പണവും പ്രശസ്തിയും പെട്ടെന്നു പിടിച്ചെടുക്കണമെന്ന മനുഷ്യന്റെ ഇന്നത്തെ ദുര ഒരു പരിധി വരെ ഇത്തരം കുടുക്കുകളില്‍ ചെന്ന് ചാടുന്നതിന് മുഖ്യ കാരണമാകുന്നു.

Manu C said...

സമകാലിക വിഷയം..........ഇത് പോലേ അച്ഛനും അമ്മയും ഉറങ്ങാത്ത ഒരുപാട് വീടുകള്‍ നമുക്ക് ചുറ്റും ഉണ്ട് ......Congratulations.....

കണ്ണൂരാന്‍ / K@nnooraan said...

"ദൈവമേ എന്ന് ആത്മാര്‍ഥമായി വിളിച്ച അവരുടെ ജീവിതത്തിലെ ആദ്യത്തെ സന്ദര്‍ഭം. ആ വിളിയുടെ അലകള്‍ അണയും മുമ്പേ ചാനലില്‍ വന്നു തുടങ്ങിയ വാര്‍ത്തകള്‍ അവര്‍ കേട്ടിരുന്നില്ല.!"

ദൈവത്തെ മറന്നതാണ്, ആര്‍ത്തി പിടിച്ചതാണ്, ഫാഷന് പിറകെ പായുന്നതാണ് ഇത്തരം ദുരവസ്ഥക്ക് കാരണമാകുന്നത്.. നല്ല അവതരണത്തിന് പ്രത്യേകം അഭിനന്ദനങ്ങള്‍..

Musthafa Kudallur said...
This comment has been removed by the author.
dreams said...

vishayavum avatharnavum nannayitundu ente ella aashamsakalum.......

ramanika said...

നാടിന്റെ ഇന്നത്തെ അവസ്ഥ
ആല്‍ബവും റിയാലിറ്റി ഷോയും വിതക്കുന്ന ആപത്തു നന്നായി എഴുതിയിരിക്കുന്നു
വീട്ടുക്കാരും കുറ്റക്കാരാണ് മക്കളെ ഇതിനൊക്കെ വിടുമ്പോള്‍

നല്ല അവതരണത്തിന്അഭിനന്ദനങ്ങള്‍!

nanmandan said...

കുടുംബ ബന്ധങ്ങള്‍ തന്നെ ശിധിലമാകുന്ന ഇന്ന് നടന്നു കൊണ്ടിരിക്കുന്ന നേര്‍ക്കാഴ്ചയിലേക്ക് ഈ രചന വായനക്കാരനെ കൊണ്ട് പോവുന്നു,,പ്രിയ കഥാകാരന് അഭിനന്ദനങ്ങള്‍..

nanmandan said...

കുടുംബ ബന്ധങ്ങള്‍ തന്നെ ശിധിലമാകുന്ന ഇന്ന് നടന്നു കൊണ്ടിരിക്കുന്ന നേര്‍ക്കാഴ്ചയിലേക്ക് ഈ രചന വായനക്കാരനെ കൊണ്ട് പോവുന്നു,,പ്രിയ കഥാകാരന് അഭിനന്ദനങ്ങള്‍..

MyDreams said...

കറുത്ത മുണ്ടും വെള്ളുത്ത ബനിയനും ധരിച്ചു ഉറക്കം ഒഴിച്ച് പാവം നായ്ടുകാര്‍ അത് ഒക്കെ കണ്ടു സായുജ്യം അടയുന്നു

Jishad Cronic said...

ഇതുകൊണ്ടൊന്നും ഈ വര്‍ഗ്ഗം പഠിക്കില്ല... എത്രയോ ജന്മങ്ങള്‍ ഇതുകൊണ്ട് നശിചിചിട്ടുണ്ട്...മാനം പോയാലും പ്രശക്തിവേണം, പണം വേണം...ഇതിനൊക്കെ വിടുന്ന അച്ചനെ വേണം ആദ്യം തല്ലാന്‍....

സലാഹ് said...

പൊള്ളുന്ന കാലം

the man to walk with said...

kshathagal...

Faisal Pullonath said...

Very well written
Infact this is the hidden agenda behind many album production.

അതെ നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നു പറയുന്നപോലെതന്നെയാണ് ആല്‍ബം ചിത്രീകരണത്തിന്റെ കാര്യവ

Musthafa Kudallur said...

നന്നായിട്ടുണ്ട്. മലയാളിയുടെ കുടുംബസദസ്സുകളില്‍ സര്‍വനാശത്തിന്റെ കാലന്‍കോഴികള്‍ മുട്ടയിട്ട് അടയിരുന്നു തുടങ്ങുകയാണ്. ലജ്ജിക്കാന്‍ പോലുമുള്ള ലജ്ജ നമുക്ക് ഇല്ലാതായിരിക്കുന്നു. അയല്‍വാസികളുടെ മൂക്കത്തെ വിരല്‍വയ്പ് അസൂയയുടേതാവാനാണ് വഴി. സംഭവങ്ങളത്രയും പുറത്തുകൊണ്ടുവന്ന ചാനലിനു നന്ദി. അവതാരകത്തിന്റെ ആവേശത്തിനു ജാഗ്രതാനിര്‍ദേശം. ഭാവുകങ്ങള്‍

»¦മുഖ്‌താര്‍¦udarampoyil¦« said...

കാലികം.
പ്രസക്തമായ പോസ്റ്റ്.
ചാനലില്‍ ഞാനും കണ്ടു.
അനുഭവങ്ങള്‍
കണ്ണു തുറപ്പിക്കുമോ?

ചെറുവാടി said...

പ്രസക്തമായ വിഷയം.
മികച്ച അവതരണം.
ആശംസകള്‍

Abdulkader kodungallur said...

ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ പറ്റിയ കഥ . ഇനി റിയാലിറ്റി ഷോകളിലെ കാര്‍ട്ടന്നു പിറകിലേക്കൊന്നു ക്യാമറ തിരിച്ചാല്‍ കാണാം ഇതിനേക്കാള്‍ ഭിബത്സമായ മറ്റൊരു മുഖം . അതിനു വേണ്ടി താങ്കളുടെ തൂലിക അടുത്തു തന്നെ ചലിപ്പിക്കാം. നന്നായിരിക്കുന്നു .

ഹംസ said...

എത്ര കണ്ടാലും കൊണ്ടാലും ഇതൊക്കെ ഇനിയും കൂടത്തെയുള്ളൂ....

മലയാ‍ളി said...

കാലിക പ്രസക്തമായ മികച്ചൊരു പോസ്റ്റ്!!

പെൺമക്കളെ മാംസമാർകറ്റിലേക്ക് തള്ളിവിടുന്ന തന്ത-തള്ളമാരും ഉണ്ട് ഈ നാട്ടിൽ എന്ന് നമ്മെ ഭയചകിതരാക്കുന്നു!

കൂട്ടിക്കൊടുപ്പിന്റെ റിയാലിറ്റി ഷോകൾക്ക് സ്പോൺസർമാരെ തപ്പിനടക്കുന്ന കാലമാണിത്!


എന്റെ കുട്ടി പൊന്നും കുട്ടി എന്ന അമിത ആത്മവിശ്വാസം രക്ഷിതാക്കൾ പുനരാലോചിക്കട്ടെ!!

manojmaani.com said...

Nannai...

yahya said...

ദുര മൂത്ത മനുഷ്യര്‍, വര്‍ത്തമാനകാലത്തെ കൊണ്ടെത്തിക്കുന്നത് നമ്മള്‍ നിസ്സഹായതയോടെ നോക്കിയിരിക്കുകയാണ്. മനുഷ്യവംശത്തിനു ഇത്തരം യാഥാര്‍ത്ഥ്യകഥകള്‍ ഒരുനിമിഷമെങ്ങിലും കണ്‍ തുറപ്പിക്കാന്‍ കഴിയുമെങ്കില്‍....
എല്ലാവിധ ആശംസകളും

MOHAMED said...

priyapetta kottapadam
varthamana kalath kurichulla thankalude vishakalana ellavarum ulkollendiyirikunnu!! ethellam choondi kanikuunath mathavishwasam ulkund jeevitham neekanam ennu thanneyanu. thankalk ella aishrayangalum nerrunnu!!!

ആര്‍ബി said...

good..
nalla theme...

all the best

MT Manaf said...

വില്കാന്‍ പറ്റുന്നതെല്ലാം വില്‍ക്കുന്ന കാലമാണിത്.
മാര്‍ക്കറ്റിലെ പരസ്യപ്പലകകളില്‍ ഇതെല്ലാം വില ചേര്‍ത്ത് തൂക്കിയുട്ടിട്ടുണ്ട്. നമ്മള്‍ കാണുന്നില്ലെങ്കിലും ആവശ്യക്കാരന് കാണാം...
ഉപഭോഗത്വരക്ക് നാണവും മാനവുമില്ലല്ലോ!!

കലാം said...

കലയില്‍ കാളകൂടം കലക്കുന്നവര്‍,
നല്ല കലാകാരന്മാരെ കൂടി കള്ളന്മാരക്കുകയാണ്.

ജീവിതാസക്തി അന്ധരാക്കിയ ഇരകളും

പോസ്റ്റ്‌ തികച്ചും കാലികം!
അഭിനന്ദനങ്ങള്‍!

Sharaf Kottapadam said...

മാറുന്ന മലയാളി സംസ്കാരത്തിന്റെ പുതിയ മുഖം.
മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം ഇന്ന് മലയാളിക്ക് നഷ്ടമായികൊണ്ടിരിക്കുന്നു

Mohamedkutty മുഹമ്മദുകുട്ടി said...

ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ന്യൂസാണല്ലോ ആല്‍ബങ്ങളെപ്പറ്റി. കുറെ വ്യാജ ആല്‍ബം ഷൂട്ടിങ്ങുകള്‍ നടക്കുന്നുണ്ട് പോലും . അവയൊന്നും വെളിച്ചം കാണാനല്ലത്ര?. യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇതെല്ലാം ഇന്നു നമ്മുടെ സമൂഹത്തില്‍ ഇന്നു സംഭവിക്കുന്നു.ടീവി സീരിയലുകളും റിയാലിറ്റി ഷോകളും ഈ ആല്‍ബങ്ങളുമെല്ലാം മാംസക്കച്ചവടത്തിന്റെ മറകളായി മാറുന്നു !.

ആളവന്‍താന്‍ said...

പ്രസക്തമായ വിഷയം. നല്ല എഴുത്ത്. വീണ്ടും കാണാം.

റിയാസ് കൊടുങ്ങല്ലൂര്‍ said...

എത്ര കേട്ടാലും കണ്ടാലും പഠിക്കില്ല,
സ്വന്തം അനുഭവത്തിനായികാത്തിരിക്കുന്നു രക്ഷിതാക്കള്.
ഗുഡ് പോസ്റ്റ്!

Sakkeer said...

ആനുകാലിക സംഭവ വികാസങ്ങളെ എന്നും വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കാറുള്ള റഷീദ് ഭായിയുടെ ഈ ലേഖനവും വളരെ നന്നായിട്ടുണ്ട്. ചിലരുടെയെങ്കിലും കണ്ണ് തുറപ്പിക്കാന്‍ കഴിഞ്ഞാല്‍, അങ്ങയുടെ പ്രയത്നം സഫല്യമാകും. ഇനിയും കൂടുതല്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പാലക്കുഴി said...

പോസ്റ്റ് കാലിക പ്രസ്ക്ത മാണ്.... ആശംസകള്‍

സോണ ജി said...

കാലിക പ്രസക്തമെന്നിരിക്കേ, പലകുറി കേട്ടതാണീ കഥതന്തു. തുടരുക....

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

നിയ ജിഷാദ് said...

അഭിനന്ദനങ്ങള്‍..

rafeeQ നടുവട്ടം said...

സെന്‍സേഷന്‍ ലകഷ്യങ്ങളോടെ മാത്രം മാധ്യമങ്ങള്‍ കണ്ടെത്തുന്ന 'ചൂടുകാഴ്ചകളാണ്' പെണ്‍ വാണിഭങ്ങള്‍. ഒരു ചാനലിന്‍റെയോ പത്രത്തിന്‍റെയോ ഇത്തരം കവര്‍സ്റ്റോറികള്‍ മറ്റു മാധ്യമങ്ങള്‍ക്ക് ഒരു ചരമ വാര്‍ത്തയുടെ വിലയായിപോലും അനുഭവപ്പെടാത്തത് ഇത് കൊണ്ടാണല്ലോ!
''എക്സ്ക്ലൂസീവുകളുടെ '' ലക്‌ഷ്യം സാമൂഹ്യ ജീര്‍ണതകള്‍ തുടച്ചുനീക്കലായിരുന്നെങ്കില്‍ ഒരേ കഴിവുകളോടെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പത്ര മാധ്യമങ്ങളും അവയ്ക്കെതിരെ നിതാന്ത ജാഗ്രതയോടെ അണിനിരക്കുമായിരുന്നു; പരസ്പര സഹകരണവും വിവര കൈമാറ്റങ്ങളും നടക്കുമായിരുന്നു.
ഇത്രയും പറയാന്‍ പ്രേരിപ്പിച്ചതില്‍ 'ആല്‍ബക്ഷതങ്ങള്‍' അഭിനന്ദനമര്‍ഹിക്കുന്നു.

ജീവി കരിവെള്ളൂര്‍ said...

വാങ്ങാനാളുള്ളടുത്തോളം കാലം വില്‍കാന്‍ പറ്റുന്നതെന്തും വില്‍ക്കാനും ആളുണ്ടാവും .വില്പനക്കാരെ മാത്രം പഴിചാരിയതുകൊണ്ടായില്ല .ഈ കാര്യത്തില്‍ ഉപഭോക്താക്കള്‍ ഒട്ടും കുറവല്ലല്ലോ ..

മാണിക്യം said...

"ആല്‍ബക്ഷതങ്ങള്‍"ഭാവനയിലെ കഥയായിരിക്കട്ടെ ..
അതിലിത്തിരി സത്യത്തിന്റെ വെളിച്ചവും ഉണ്ട്.
പണവും പ്രശസ്തിയും, മറ്റു പലമൂല്യങ്ങളും പുറംതള്ളീയിട്ടാണെങ്കിലും കിട്ടണമെന്ന ഒരു ചിന്ത ജനങ്ങള്‍ക്കിടയില്‍ കടന്നു കൂടിയിരിക്കുന്നു. വാതില്‍പ്പാളിക്കു മറഞ്ഞു നിന്ന് പാതിമുഖം പുറത്ത് കാട്ടി നിന്നിരുന്ന പെണ്‍കുട്ടികള്‍ ഇനിയുണ്ടാവില്ല. പക്ഷെ വീടിനു പുറത്ത് അവരെന്തു ചെയ്യുന്നു അല്ലങ്കില്‍ എന്തു ചെയ്യണമെന്നു രക്ഷിതാക്കള്‍ തീരുമാനിക്കണം. അമിതമായ ആടംഭരവും ആര്‍ഭാടവും സ്വന്തമാക്കാന്‍ ശ്രമിക്കുന്നിടത്താണിത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നത്..വിദ്യാഭ്യാസം മൂല്യാടിസ്ഥാനമാവണം, ജീവിതത്തില്‍ പണത്തിനും ആര്‍ഭാടത്തിനുമല്ല സത്പ്രവര്‍ത്തിക്കും സത്കര്‍മ്മത്തിനും ഉള്ള സ്ഥാനം ചോറിനൊപ്പം ചൊല്ലികൊടുത്ത് മക്കളെ പോറ്റണം. നേരാം വണ്ണം മക്കളെ വളര്‍ത്തുക എന്നത് ഏറ്റവും വലിയ ചുമതലയാണെന്ന് മാതാപിതാക്കളും അറിയണം മനസ്സിലാക്കണം... 'ഒരു കുഞ്ഞിനെ നല്ലൊരു പൗരനാക്കി വളര്‍ത്താന്‍ ഒരു ഗ്രാമം മുഴുവന്‍ ശ്രമിക്കണം' എന്ന് ഒരു ചൊല്ലുണ്ട്, അതായത് പ്രായത്തില്‍ താഴെയുള്ളവര്‍ക്ക് നല്ലതു ചൊല്ലികൊടുക്കാനും മാതൃകകാട്ടാനും എല്ലാവര്‍ക്കും കടമയുണ്ട് ചുമതലയുണ്ട്.

റഷീദ്‌ കോട്ടപ്പാടം said...

ചാനലില്‍ വന്ന ഒരു വാര്‍ത്ത നല്‍കിയ ചിന്തയായിരുന്നു ആല്‍ബക്ഷതങ്ങള്‍!. എന്നെക്കാള്‍ ആഴത്തില്‍ അതിനെപ്പറ്റി ചിന്തിച്ച, മനസ്സു തുറന്ന സഹൃദയരെ ഈ ബ്ലോഗില്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം തോന്നുന്നു. നമ്മുടെ നാട്‌ നന്നാവില്ല എന്ന് പൊതുവേ പറയാറുണ്ട്, എന്നാല്‍ ഇനിയും കേടുവരാതിരിക്കട്ടെ എന്ന് നമുക്ക്‌ കൂട്ടായി ആഗ്രഹിക്കാം.
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ നന്ദി.
സ്നേഹപൂര്‍വ്വം,
റഷീദ്‌ കോട്ടപ്പാടം

ഒഴാക്കന്‍. said...

എന്ത് പറയാനാ

Anonymous said...

കലികാലം അല്ലാതെന്തു പറയാൻ ...

പ്രയാണ്‍ said...

വളരെ പ്രസക്തം........ആശംസകള്‍

Pranavam Ravikumar a.k.a. Kochuravi said...

Please see comment here in this blog:

http://enikkuthonniyathuitha.blogspot.com/

Thanks

Kochuravi

lekshmi. lachu said...

പ്രസക്തമായ വിഷയം...മികച്ച അവതരണം.
ആശംസകള്‍

ഇസ്ഹാഖ് കുന്നക്കാവ്‌ said...

മക്കള്‍ "വലിയ " നിലയില്‍ ആയി കാണാന്‍ ആഗ്രഹിക്കുന്ന മങ്കമാരുടെ ചെയ്തികള്‍ നമ്മെ പരിസരം മലിനമാലീസ്മാക്കുന്നു. ഒപ്പം അവസരം കാത്തിരിക്കുന്ന "പ്രോഫെഷനലുകളും"
കുറഞ്ഞ വരികളില്‍ കൂടുതല്‍ പറഞ്ഞതിന് ആശംസകള്‍ .....