
വരണ്ട ചിന്തകള്‍ക്ക്
ഒരു അവധിക്കാലം,
ജീവിതത്തിലേക്ക്
ഒരു ലഘു സന്ദര്‍ശനം!
മുപ്പത്തിമൂന്നു ദിനങ്ങളില്‍
ഹൃദയത്തിലേക്ക് ഞാന്‍
എന്തൊക്കെ ചേര്‍ത്ത് വെക്കും?
ഇന്നലത്തെ ഇടവഴികളില്‍
ഞാന്‍ വിട്ടേച്ചു പോന്ന
എന്റെ കാല്പാടുകള്,
ഒരു അവധിക്കാലം,
ജീവിതത്തിലേക്ക്
ഒരു ലഘു സന്ദര്‍ശനം!
മുപ്പത്തിമൂന്നു ദിനങ്ങളില്‍
ഹൃദയത്തിലേക്ക് ഞാന്‍
എന്തൊക്കെ ചേര്‍ത്ത് വെക്കും?
ഇന്നലത്തെ ഇടവഴികളില്‍
ഞാന്‍ വിട്ടേച്ചു പോന്ന
എന്റെ കാല്പാടുകള്,
സ്വപ്നങ്ങള്‍..
മഞ്ഞു പെയ്യുന്ന
ഈ ജനുവരിയില്‍
എനിക്കു തിരിച്ചു കിട്ടുമോ?
മയില്‍പീലി ഒളിപ്പിച്ചു വെച്ച
പഴ നോട്ടുബുക്,
മനസ്സിലെ കുളിക്കടവിലെ
കളിച്ചങ്ങാടം..
നിലാവ് പെയ്ത രാത്രിയിലെ
എന്റെ നക്ഷത്ര കൂട്ടുകാര്‍..
മരുത്തടത്തിലെ
ഊഷര പകല്‍ സ്വപ്നങ്ങളെ
തല്കാലം വിട...
നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!
മഞ്ഞു പെയ്യുന്ന
ഈ ജനുവരിയില്‍
എനിക്കു തിരിച്ചു കിട്ടുമോ?
മയില്‍പീലി ഒളിപ്പിച്ചു വെച്ച
പഴ നോട്ടുബുക്,
മനസ്സിലെ കുളിക്കടവിലെ
കളിച്ചങ്ങാടം..
നിലാവ് പെയ്ത രാത്രിയിലെ
എന്റെ നക്ഷത്ര കൂട്ടുകാര്‍..
മരുത്തടത്തിലെ
ഊഷര പകല്‍ സ്വപ്നങ്ങളെ
തല്കാലം വിട...
നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!
***********