Tuesday, January 11, 2011

ഒരു അവധിക്കാലം കൂടി...വരണ്ട ചിന്തകള്‍ക്ക്
ഒരു അവധിക്കാലം,
ജീവിതത്തിലേക്ക്
ഒരു ലഘു സന്ദര്‍ശനം!

മുപ്പത്തിമൂന്നു ദിനങ്ങളില്‍
ഹൃദയത്തിലേക്ക് ഞാന്‍
എന്തൊക്കെ ചേര്‍ത്ത് വെക്കും?

ഇന്നലത്തെ ഇടവഴികളില്‍
ഞാന്‍ വിട്ടേച്ചു പോന്ന
എന്‍റെ കാല്പാടുകള്‍,
സ്വപ്‌നങ്ങള്‍..
മഞ്ഞു പെയ്യുന്ന
ഈ ജനുവരിയില്‍
എനിക്കു തിരിച്ചു കിട്ടുമോ?

മയില്‍‌പീലി ഒളിപ്പിച്ചു വെച്ച
പഴ നോട്ടുബുക്,
മനസ്സിലെ കുളിക്കടവിലെ
കളിച്ചങ്ങാടം..
നിലാവ് പെയ്ത രാത്രിയിലെ
എന്‍റെ നക്ഷത്ര കൂട്ടുകാര്‍..

മരുത്തടത്തിലെ
ഊഷര പകല്‍ സ്വപ്നങ്ങളെ
തല്‍കാലം വിട...
നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!***********

33 comments:

MT Manaf said...

vaction is a provocation!
why..? click here

ഉമേഷ്‌ പിലിക്കൊട് said...

ഇന്നലത്തെ ഇടവഴികളില്‍
ഞാന്‍ വിട്ടേച്ചു പോന്ന
എന്‍റെ കാല്പാടുകള്‍,
സ്വപ്‌നങ്ങള്‍..
മഞ്ഞു പെയ്യുന്ന
ഈ ജനുവരിയില്‍
എനിക്കു തിരിച്ചു കിട്ടുമോ?

പ്രയാണ്‍ said...

കവിത കൊതിപ്പിക്കുന്നു..........പ്ക്ഷെ തിരഞ്ഞുകണ്ടുപിടിക്കാനാവാത്തവിധം എനിക്ക് അവയൊക്കെ എന്നേ നഷ്ടമായിരിക്കുന്നു....................

Sakkeer said...

ellavida ashamsakalum nerunnu, kavitha valare nannayitund, abhinandhanagal.

arenishr said...

really good..:) enthokkeyo nashtapettirunna enikum manassil kavithayundu, pakshe athu nambidunnilla.. oru pakshe angine varathathu kondakam enikku kalaa bodhamillennu parayunnathu..:(

കലാം said...

Nostalgic!

MyDreams said...

മയില്‍‌പീലി .............:)

dreams said...

nannayi ezhuthiyitundu ente ellaa aashamsakalum.............

മലയാ‍ളി said...

മരുത്തടത്തിലെ
ഊഷര പകല്‍ സ്വപ്നങ്ങളെ
തല്‍കാലം വിട...
നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!****
യാത്രാമംഗളങ്ങൾ....!
നമുക്ക് നാട്ടിൽ നിന്നും കാണാം :-)

പട്ടേപ്പാടം റാംജി said...

കാത്ത്തിരിക്കുന്നതെല്ലാം കാണാന്‍ ആകട്ടെ.
നല്ല വരികള്‍.

abhijith moscow said...

ketta vaakkukal.. kapada grihaathurathwam.. vaakkukalil ninnu rakshappedoo... puthiya bhaasha nirmikkooo....

സലാഹ് said...

അവധിക്കാലത്തുതന്നെ വായിച്ചു.
നന്ദി

ഹംസ said...

:)

backer said...

I like your work brother..so nostalgic..

കണ്ണൂരാന്‍ / K@nnooraan said...

നാട്ടിപോകാന്‍ ലീവ് കിട്ടിയാല്‍ കവിത. കുടുംബത്തെ കണ്ടാല്‍ കവിത. നാട്ടിലെ അവസ്ഥ കണ്ടാല്‍ കവിത. തിരിച്ചു വന്നാല്‍ കവിതയോട് കവിത!
E-കവികളെ കൊണ്ട് തോറ്റു:)

എന്റെ റഷീദ്‌ ഭായീ, കിട്ടിയ പരോള്‍ മുതലാക്കി വേഗം വാ. പോകുമ്പോള്‍ 'കവിത'ചിന്തിച്ചു കെട്ടിയോള്‍ക്കും മോള്‍ക്കും വാങ്ങേണ്ട സാധനങ്ങള്‍ മറക്കണ്ടാ!

(have a nice trip)

പാലക്കുഴി said...

കവിതയിലേ വരികള്‍.... രാത്രി പകലിനോടെന്നപോലെ യാത്ര ചോദിച്ച ദിനം... വീണ്ടും നടവരമ്പിലൂടെ മഞ്ഞു കണ്ങ്ങള്‍ ഉതുര്‍ന്ന് വീഴുന്ന പുല്‍കൊടികളെ തലോടി ഓര്‍മ്മയില്‍ ഓമനിക്കാന്‍ ഒരു വസന്ത കാലം കൂടി....അവധി ദിനങ്ങള്‍ എന്നും ഓര്‍ക്കുന്നതാവട്ടെ...ആശംസക

സിദ്ധീക്ക.. said...

നഷ്ട സ്മൃതികളിലൂടെ ഒരെത്തി നോട്ടം തരമായി..

റഷീദ്‌ കോട്ടപ്പാടം said...

വന്നവര്‍ക്കും വായിച്ചവര്‍ക്കും സ്നേഹം പകര്‍ന്നവര്‍ക്കും നന്ദി..

@അഭിജിത്ത്...
നല്ല ഓര്‍മ്മകള്‍ കൂടെയുള്ളവര്‍ക്ക് ഗൃഹാതുരത്വം എത്ര കാലം കഴിഞ്ഞാലും കാപട്യമാവില്ല!

the man to walk with said...

നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!


All the Best

Naushu said...

യാത്രാമംഗളങ്ങൾ....

Jishad Cronic said...

തിരിച്ചു വരുമ്പോളും ഒരു കവിത വേണം ....

ummu jazmine said...

നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!

ധനലക്ഷ്മി said...

പകല്സ്വപ്നങ്ങളിലും മഞ്ഞുപെയ്യട്ടെ ...

ആശംസകള്‍

അനീസ said...

ഗ്രിഹാതുരത്വം കൊണ്ടു മനസ്സ് നിരഞ്ഞിരിക്കയാണല്ലോ, പോയി വാ, അവിടെയും ഇല്ലേ ഈ വരവും പ്രതീക്ഷിച്ചു ഓര്‍മ്മകളുടെ തീരത്ത്‌ ഉറ്റവര്‍

ആളവന്‍താന്‍ said...

അസൂയയാണ്‌ നിങ്ങളോട്. നാട്ടില്‍ നിന്നും ഇന്നലെ തിരിച്ചു വന്ന ഒരുത്തന്, ഇന്ന് നാട്ടിലേക്ക് പോകുന്നവനോട് വേറെ എന്ത് തോന്നാന്‍...?

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!

ശുഭയാത്ര

Sreedevi said...

നഷ്ടസ്മ്രിതികളില്‍ ഒരു നിമിഷം..

ManzoorAluvila said...

അല്പ പ്രാണനായ അവധിക്കാലത്തിൻ മധുര നെമ്പര കാറ്റ്...
ആശംസകൾ

തെച്ചിക്കോടന്‍ said...

നനുത്ത ഒരു പുലര്‍കാല സ്വപ്നം
എന്നെ കാത്തിരിക്കുന്നു!

ആശംസകള്‍.

രമേശ്‌അരൂര്‍ said...

കവിത നിറഞ്ഞ ഒരവധിക്കാലം ..ആശംസിക്കുന്നു ..

rafeeQ നടുവട്ടം said...

ചിന്തകളെ ഉര്‍വ്വരമാക്കുന്ന സഞ്ചാരം..

valiyara said...

ഹായ് റഷീദ് ,വീണ്ടുംഎ ഴുതാന് തുടങ്ങിയതില സന്തോഷമം ..കഥ,കവിത,നന്നവുന്നുടെ ...
പ്രഷിദ്

ഒരില വെറുതെ said...

നല്ല വരികള്‍.