Thursday, March 31, 2011

പാവം പാവം വോട്ടര്‍മാര്‍!

കാര്യം ഗൗരവമുള്ളതാണ് എങ്കിലും രാമചന്ദ്രന്‍ മാഷുടെ കരച്ചില്‍ കണ്ടപ്പോള്‍ ചിരിയാണ് വന്നത്. ഞാന്‍ മാത്രമല്ല റൂമിലുള്ള എല്ലാവരും ഉറക്കെ ചിരിച്ചുപോയി!. രാഷ്ട്രീയക്കാര്‍ക്ക് തൊലിക്കട്ടി വളരെ കൂടുതലാണ് എന്ന് പൊതുജനങ്ങള്‍ക്ക് പൊതുവേ അഭിപ്രായമുണ്ട്. അത് രാഷ്ട്രത്തെ സേവിക്കാനുള്ള ഇഷ്ടം കൊണ്ടാണ് എന്നു മാത്രം കരുതാനാവില്ല. ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന കസേരയുടെ സുഖം കൂടി ഓര്‍ത്തിട്ടാവും. ഒരു കാലത്ത് കേരളത്തിലെ പ്രധാനപ്പെട്ട ഒരു വകുപ്പ്‌ മന്ത്രിയായിരുന്ന ഇദ്ദേഹം ഒരു എല്‍. കെ. ജി വിദ്യാര്‍ത്ഥിയെ പോലെ കരഞ്ഞു കളഞ്ഞു. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇരുപത് മിനിറ്റ് കരഞ്ഞു എന്നാണ് മനസ്സിലാവുന്നത്. ഹരിപ്പാട്ടെ പഴയ ബന്ധം ഓര്‍ത്ത്‌ കരഞ്ഞ കെ.പി.സി.സി. പ്രസിഡന്റിനെയാണോ, കുട്ടിക്കാലം തൊട്ട് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയും സീറ്റ്‌ നിഷേധിച്ചതിനാല്‍ വിതുമ്പി ഇടതു കൂടാരം തേടിയ ഡാളിയെ യാണോ അതോ പത്രക്കാര്‍ക്ക് മുമ്പില്‍ കരഞ്ഞു കുളമാക്കി വിസ്മയം തീര്‍ത്ത വെള്ളിത്തിരയിലെ പഴയ നായികമാരെയാണോ മാഷ്‌ മാതൃകയാക്കിയത് എന്നറിയില്ല. തിരഞ്ഞെടുപ്പെന്ന ഈ മഹാമഹത്തില്‍ ഇതൊക്കെയല്ലേ ഒരു രസം അല്ലെ!. ജനങ്ങള്‍ എന്തൊക്കെ കാണണം, എന്തൊക്കെ സഹിക്കണം!. ഓടിച്ചിട്ടു തല്ലുന്നു, ഭീഷണിപ്പെടുത്തുന്നു, ചിരിപ്പിക്കുന്നു, കരയിപ്പിക്കുന്നു. ഹോ ഈ ജനാധിപത്യം കണ്ടുപിടിച്ചവനെ സമ്മതിക്കണം. എന്നാലും നമുക്ക് വരി വരിയായി നിന്ന് വോട്ട് ചെയ്യാം. ആ ഒരു രൂപയുടെ അരിയെങ്ങാനും പാവങ്ങള്‍ക്ക് കിട്ടിയെങ്കിലോ!?.

8 comments:

Unknown said...

ഇവരുടേ ഒക്കെ ഉള്ളില്‍ ഇരിപ്പ് എന്താണെന്നു നമുക്കറിയാം ....എന്നാലും കിട്ടാന്‍
സാദ്യത യുള്ള 2 രൂപ അരിക്ക് നമുക്ക് വോട്ട് ചെയ്യാം ........

പട്ടേപ്പാടം റാംജി said...

അവസാനമിപ്പോള്‍ കരച്ചിലിലാണ് അഭയം കണ്ടെത്തിയിരിക്കുന്നത് എന്നാണ് തോന്നുന്നത്. അവസാനം കൂട്ടക്കരച്ചില്‍ ആകാതിരുന്നാല്‍ മതി.
മനു പറഞ്ഞത്‌ പോലെ കിട്ടും തരും എന്നുള്ളത് വിശ്വസിക്കുന്നതിനെക്കാള്‍ കിട്ടുന്നു എന്നുള്ളതിന് വോട്ടു ചെയ്യുന്നത് തന്നെ നല്ലത്.

Kalam said...

:)

ജയരാജ്‌മുരുക്കുംപുഴ said...

valare shari.......

the man to walk with said...

chirippikukayenkilum cheyyatte kurachu kalatheykku...

Unknown said...

.....ഹൈക്കമാന്റിന്റെ കണ്ണൊന്നു കിട്ടാന്‍ കരച്ചിലും മൂക്ക് പിഴിച്ചിലും വരെയായി ,,ഇനിയെന്തെല്ലാം കാനെണ്ടിവരുമോ എന്തോ??

വള്ളുവനാടന്‍ said...

"ആ ഒരു രൂപയുടെ അരിയെങ്ങാനും പാവങ്ങള്‍ക്ക് കിട്ടിയെങ്കിലോ!?"

-- എന്നാലും രണ്ടു രൂപയുടെ അരി വാങ്ങില്ല, അല്ലേ, റഷീദ് ഭായ് ...?

വള്ളുവനാടന്‍ said...

"ആ ഒരു രൂപയുടെ അരിയെങ്ങാനും പാവങ്ങള്‍ക്ക് കിട്ടിയെങ്കിലോ!?"

-- എന്നാലും രണ്ടു രൂപയുടെ അരി വാങ്ങില്ല, അല്ലേ, റഷീദ് ഭായ് ...?