വരന് താലി ചാര്‍ത്തും മുമ്പേ വരന്റെ കൂട്ടുകാര്‍ വധുവിന്റെ കഴുത്തിലണിയിച്ചത് "ഗുണ്ടാ ഹാരം!'' ഇവര്‍ കാട്ടിയ അവിവേകത്തിന് എന്തുണ്ട് പരിഹാരം?. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഇത്തരം വൃത്തികേടുകള്‍ മലപ്പുറം ജില്ലയിലേ ഇങ്ങേ അറ്റത്തേക്ക് എത്തിയെങ്കില്‍ അത്ഭുതപ്പെടനൊന്നും ഇല്ല. ചിലയിടങ്ങളിലെല്ലാം രക്ഷിതാക്കള്‍ക്ക് സംഘടിക്കേണ്ടി വന്നിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇവ പലപ്പോഴും നിയന്ത്രണാതീമായി പോകുന്നു എന്ന്.
ജീവിതത്തിലെ എല്ലാ രംഗങ്ങളിലും തമാശകള്‍ നിര്‍ബന്ധമാക്കണം എന്നുണ്ടോ?. ഈ ക്രൂരതകള്‍ നിര്‍ത്തിയെ മതിയാവൂ. യുവത്വവും കൂടെ ലഹരിയും '' ഒവറാകുമ്പോള്‍ '' തകരുന്നത് സ്വന്തം മക്കളുടെ ജീവിതമാണ് എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക. ഇത്തരം രംഗങ്ങളില്‍ നിഷ്ക്രിയമാകാതെ ഇടപെടാന്‍ സമൂഹത്തിനും ബാദ്ധ്യതയുണ്ട്. പ്രായപൂര്‍ത്തിയാകുന്ന ഓരോ മനുഷ്യനും കാത്തിരിക്കുന്ന വിവാഹമെന്ന സ്വപ്നം ചില വിക്രിയകള്‍ കൊണ്ട് നീര്‍കുമിളയായി പോകുന്നത് കഷ്ടം തന്നെയല്ലേ!. ബെഡിനടിയില്‍ ബലൂണ്‍ വെച്ചും ഒരുപാട് അലാറം ഒരുമിച്ചടിപ്പിച്ചും പോലെയുള്ള ലളിത കുസൃതികള്‍ വേണമെങ്കില്‍ ആകാവുന്നതാണ് എന്ന് എനിക്കു തോന്നുന്നു. അതിനപ്പുറതെക്കുള്ളതെല്ലാം ചിലപ്പോള്‍ സുഹൃത്ത് നാളെ ശത്രുവായി മാറാന്‍ കാരണമായേക്കാം!
വരന്റെ വീട്ടുമുറ്റത്ത് വെച്ച് വധുവിനെക്കൊണ്ട് വരന്റെ ചങ്ങാതിമാര്‍ [?] തേങ്ങ പൊളിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അടുത്തകാലത്ത് കാണാനിടയായി. ആ മലബാര്‍ മുസ്ലിം പെണ്‍കുട്ടിയുടെ സംഭ്രമം വീഡിയോ ഫ്രെയ്മില് ഒതുങ്ങുന്നതായിരുന്നില്ല. ഒന്ന് സഹായിക്കാന്‍ ഒരു സ്ത്രീ പോലും അടുത്തേക്ക് ചെല്ലുന്നില്ല!. കുറെപേര് ചുറ്റിലും നിന്ന് ഇതെല്ലം മൊബൈലിലും, ക്യാമറയിലും പകര്‍ത്തുന്നു. ഇതെല്ലാം നിര്‍ത്താരായിരിക്കുന്നു. സാംസ്കാരിക കേരളം, ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം എന്നീ ചില വിശേഷണങ്ങള്‍ നമ്മുടെ നാടിന് സ്വന്തമായുണ്ട് എന്ന് യുവാക്കളെ... ഇനിയെങ്കിലും നിങ്ങള്‍ പഠിക്കുക. അതിനു 'മദ്യ കേരളം' എന്ന പൊന്‍ ലേബല്‍ അണിഞ്ഞു നടക്കാനാണല്ലോ ഇപ്പോള്‍ യുവതയ്ക്ക് താല്‍പ്പര്യം അല്ലെ!
*********************************************************