Wednesday, April 20, 2011

കതിര്‍ മണ്ഡപങ്ങളെ നിങ്ങള്‍ വെറുതെ വിടുക!

വിവാഹ സുദിനത്തില്‍ സുഹൃത്തുക്കളുടെ പേക്കൂത്തുകള്‍ക്ക് ഇതാ രണ്ടു ഇരകള്‍ കൂടി!. വരന്റെ സുഹൃത്തുക്കള്‍ ആയതുകൊണ്ട് വരന്റെ മൌനസമ്മതത്തോടെയാണ് ഈ ഗുണ്ടായീസം എങ്കില്‍ ഇരയുടെ പട്ടികയില്‍ നിന്നും വരനെ ഒഴിവാക്കാം. സന്തോഷത്തോടെ ജീവിതം തുടങ്ങാനാഗ്രഹിച്ചവര്‍ മുല്ലപ്പൂക്കള്‍ വാടും മുമ്പേ പിരിഞ്ഞിരിക്കുന്നു. സുഹൃത്തിനു നന്മ നിറഞ്ഞ ആശംസകളും മധുരമുള്ള സമ്മാനങ്ങളും നല്‍കേണ്ടതിനു പകരം അവന്റെ ജീവിതം തന്നെ കോഞ്ഞാട്ടയാക്കി കൂട്ടുകാര്‍ മാതൃക കാണിച്ചു.

വരന്‍ താലി ചാര്‍ത്തും മുമ്പേ വരന്റെ കൂട്ടുകാര്‍ വധുവിന്റെ കഴുത്തിലണിയിച്ചത് "ഗുണ്ടാ ഹാരം!'' ഇവര്‍ കാട്ടിയ അവിവേകത്തിന് എന്തുണ്ട് പരിഹാരം?. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഇത്തരം വൃത്തികേടുകള്‍ മലപ്പുറം ജില്ലയിലേ ഇങ്ങേ അറ്റത്തേക്ക് എത്തിയെങ്കില്‍ അത്ഭുതപ്പെടനൊന്നും ഇല്ല. ചിലയിടങ്ങളിലെല്ലാം രക്ഷിതാക്കള്‍ക്ക് സംഘടിക്കേണ്ടി വന്നിരിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം ഇവ പലപ്പോഴും നിയന്ത്രണാതീമായി പോകുന്നു എന്ന്.

ജീവിതത്തിലെ എല്ലാ രംഗങ്ങളിലും തമാശകള്‍ നിര്‍ബന്ധമാക്കണം എന്നുണ്ടോ?. ഈ ക്രൂരതകള്‍ നിര്‍ത്തിയെ മതിയാവൂ. യുവത്വവും കൂടെ ലഹരിയും '' ഒവറാകുമ്പോള്‍ '' തകരുന്നത് സ്വന്തം മക്കളുടെ ജീവിതമാണ്‌ എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയുക. ഇത്തരം രംഗങ്ങളില്‍ നിഷ്ക്രിയമാകാതെ ഇടപെടാന്‍ സമൂഹത്തിനും ബാദ്ധ്യതയുണ്ട്. പ്രായപൂര്‍ത്തിയാകുന്ന ഓരോ മനുഷ്യനും കാത്തിരിക്കുന്ന വിവാഹമെന്ന സ്വപ്നം ചില വിക്രിയകള്‍ കൊണ്ട് നീര്‍കുമിളയായി പോകുന്നത് കഷ്ടം തന്നെയല്ലേ!. ബെഡിനടിയില്‍ ബലൂണ്‍ വെച്ചും ഒരുപാട് അലാറം ഒരുമിച്ചടിപ്പിച്ചും പോലെയുള്ള ലളിത കുസൃതികള്‍ വേണമെങ്കില്‍ ആകാവുന്നതാണ് എന്ന് എനിക്കു തോന്നുന്നു. അതിനപ്പുറതെക്കുള്ളതെല്ലാം ചിലപ്പോള്‍ സുഹൃത്ത് നാളെ ശത്രുവായി മാറാന്‍ കാരണമായേക്കാം!

വരന്റെ വീട്ടുമുറ്റത്ത്‌ വെച്ച് വധുവിനെക്കൊണ്ട് വരന്റെ ചങ്ങാതിമാര്‍ [?] തേങ്ങ പൊളിപ്പിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് അടുത്തകാലത്ത് കാണാനിടയായി. ആ മലബാര്‍ മുസ്ലിം പെണ്‍കുട്ടിയുടെ സംഭ്രമം വീഡിയോ ഫ്രെയ്മില്‍ ഒതുങ്ങുന്നതായിരുന്നില്ല. ഒന്ന് സഹായിക്കാന്‍ ഒരു സ്ത്രീ പോലും അടുത്തേക്ക് ചെല്ലുന്നില്ല!. കുറെപേര്‍ ചുറ്റിലും നിന്ന് ഇതെല്ലം മൊബൈലിലും, ക്യാമറയിലും പകര്‍ത്തുന്നു. ഇതെല്ലാം നിര്‍ത്താരായിരിക്കുന്നു. സാംസ്‌കാരിക കേരളം, ദൈവത്തിന്റെ സ്വന്തം നാട്, സാക്ഷര കേരളം എന്നീ ചില വിശേഷണങ്ങള് നമ്മുടെ നാടിന് സ്വന്തമായുണ്ട് എന്ന് യുവാക്കളെ... ഇനിയെങ്കിലും നിങ്ങള്‍ പഠിക്കുക. അതിനു 'മദ്യ കേരളം' എന്ന പൊന്‍ ലേബല്‍ അണിഞ്ഞു നടക്കാനാണല്ലോ ഇപ്പോള്‍ യുവതയ്ക്ക് താല്‍പ്പര്യം അല്ലെ!


*********************************************************

37 comments:

അലി said...

ഇതൊക്കെ തമാശകളാണത്രെ. ഈ തമാശക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ ഇനി പുതുപെണ്ണിനെ തന്നെ വരന്റെ കൂട്ടുകാർ പിടിച്ചുകൊണ്ടുപോകുന്ന കാലവും വന്നുകൂടായ്കയില്ല.

പട്ടേപ്പാടം റാംജി said...

ഇത്തരം വിക്രീയളെലെക്കുരിച്ച് ഞാന്‍ ആദ്യം വായിച്ചിരുന്നപ്പോള്‍ അത്ഭുതമാണ് തോന്നിയത്‌. പണ്ട് ഒരു പക്ഷെ ഒരു തമാശക്ക് നിര്‍ദോഷമായ തമാശകള്‍ എന്നത് പോലെ ഇത് ഉണ്ടായിരുന്നിരിക്കാം എന്നാണു തോന്നുന്നത്. ഇന്ന് പക്ഷെ തമാശക്ക് ഒരു പരിധിയും ഒന്നും തന്നെ ഇല്ലാതായിരിക്കുന്നു. എന്തും കാണിക്കാം എന്ന്. അങ്ങിനെ സംഭവിക്കുന്ന ഭാഗങ്ങളിലെ ജനങ്ങള്‍ തന്നെ ഒന്നായ്‌ മുന്നിട്ട് ഇറങ്ങണമെന്നാണ് എനിക്ക് തോന്നുന്നത്.

അനില്‍ഫില്‍ (തോമാ) said...

ഈ താന്തോന്നിത്തരം ഇതുവരെ കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ നിലവിലിള്ളതായി ഇതുവരെ അറിവില്ല, കണ്ണൂരും മറ്റുമുള്ള കൂട്ടുകാര്‍ പറഞ്ഞ് അവിടങ്ങളില്‍ കല്യാണദിവസം ചില നിര്‍ദോഷ തമാശകള്‍ സംഘടിപ്പിക്കാറുണ്‍ടെന്നു കേട്ടിട്ടുണ്ട് എന്നാല്‍ ഇത്ര നികൃഷ്ടമായി പെരുമാറിയവര്‍ വരന്റെ സ്യ്ഹൃത്തുക്കള്‍ എന്ന വിശേഷണത്തിന് അര്‍ഹരല്ല തന്നെ. അവന്മാരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ അവിടെ ആരുമില്ലായിരുന്നൊ?

മുന്‍പ് കോട്ടയം ഭാഗത്ത് കല്യാണത്തിന്റെ തലേദിവസം രാത്രി പന്തലലിലും ചുറ്റ് വട്ടത്തും ചീട്ടുകളി പതിവായിരുന്നു, ദൂരദേശങ്ങളില്‍ നിന്നും നേരത്തേ തന്നെ എത്തുന്ന ബന്ധുജനങ്ങള്‍ക്കും പാചകത്തിനും മറ്റും സഹായിക്കാന്‍ എത്തുന്ന അയല്‍ക്കാര്‍ക്കും സമയം പോകാന്‍ ഉള്ള ഉപാധി എന്ന നിലയില്‍ അനുവദനീയമായിരുന്ന ചീട്ടുകളി ചിലയിടങ്ങളിലെങ്കിലും കാലക്രമേണ വന്‍തുകകള്‍ കൈമറിയുന്ന ചൂതാട്ടമായി പരിണമിച്ചു. കല്യാണത്തിനു ക്ഷണം ലഭിച്ചിട്ടില്ലാത്ത വരനെയോ വധുവിനെയോ വീട്ടുകാരെയൊ ബന്ധുക്കളെ പോലുമൊ പരിചയം പോലുമില്ലാത്ത ചീട്ടുകളിസംഘങ്ങള്‍ സന്നാഹങ്ങളോടെ എത്തി കളി നടത്തുകയും, പല കല്യാണവീടുകളിലും മോഷണവും മറ്റു സാമൂഹ്യവിരുദ്ധ സംഭവങ്ങളും ഉണ്ടാകുകയും ചെയതു.

ഇതേത്തുടര്‍ന്ന് നാട്ടിലെ പുരോഗമന യുവജന സംഘടനകള്‍ ഇത് പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും, നാട്ടില്‍ കല്യാണ ഒരുക്കങ്ങള്‍ നടക്കുന്ന വീടുകളില്‍ ചീട്ടുകളി അനുവദിക്കാതിരിക്കാന്‍ രക്ഷകര്‍ത്താക്കളെയും അയല്‍വാസികളെയും ബോധവല്‍ക്കരിക്കുകയും ചെയ്തു. ചിലയിടങ്ങളില്‍ അല്‍പസ്വല്‍പം ബലം പ്രയോഗിച്ച് തന്നെ ചൂതാട്ട വീരന്‍മാരെ തിരികെ അയക്കേണ്ടിയും വന്നു. നാട്ടിലെ ഉത്തരവാദിത്വപ്പെട്ട യുവജന സംഘടനകള്‍ ഇടപെട്ടതോടെ വന്തുകകള്‍ മറിയുന്ന ചീട്ടുകളി കല്യാണ വീടുകളില്‍ നിന്നും അപ്രത്യക്ഷമായി.

പുരോഗമന യുവജന സംഘടനകള്‍ക് മികച്ച സ്വാധീനമുള്ള വടക്കന്‍ കേരളത്തില്‍ ഇത്തരം നാണം കെട്ട പ്രവണതകള്‍ക്കെതിരെ അവര്‍ ശക്തമായ നിലപാടു സ്വീകരിക്കാന്‍ ഇനിയും വൈകിക്കൂടാ, ഡീവയ്യെഫൈ പ്രവര്‍ത്തകര്‍ ഒരു പത്ര സമ്മേളനം നടത്തി ഇത്തരക്കാരെ താക്കീതു ചെയ്താല്‍ മദ്യലഹരിയില്‍ കാലുറക്കാത്ത ഞരമ്പ്‌രോഗികള്‍ പിന്നീട് ഈ താന്തോന്നിത്തരം കാട്ടാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.

the man to walk with said...

kashtam..oro thamaazhakale..

Yasmin NK said...

മോന്തകുറ്റിക്ക് നോക്കി ഒന്നു കൊടുക്കാന്‍ ആളില്ലാത്തത് കൊണ്ടാണു.

നിരക്ഷരൻ said...

വടക്കൻ കേരളത്തിലാണെന്ന് തോന്നുന്നു ഇത്തരം തോന്ന്യാസങ്ങൾ. തൃശൂരിന് തെക്കോട്ട് ഇമ്മാതിരിയൊക്കെ ഉള്ളതായി അറിയില്ല. എന്തായാലും ഇതൊരു പാഠമായെടുത്ത് വിവാഹ ദിനത്തിൽ വരന്റെ സുഹൃത്തുക്കളുടെ പേക്കൂത്തിന് വിരാമമായാൽ നന്നായിരുന്നു.

Ismail Chemmad said...

മുല്ലയുടെ അഭിപ്രായമാനെനിക്കും .........

TPShukooR said...

ഇതു വിവാഹമാണോ? എനിക്കെതായാലും ഇങ്ങനെയൊരു അനുഭവമില്ല. ഈ നാറിത്തരത്തിനെതിരെ സമുദായ നേതാക്കള്‍ ഉണരട്ടെ. ലളിതമായ പല പ്രശ്നങ്ങള്‍ക്കും വടിവാള്‍ എടുക്കുന്ന നേതാക്കള്‍ ഇക്കാര്യത്തിലെങ്കിലും പട പൊരുതട്ടെ.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

വടക്കന്‍ കേരളത്തില്‍ ഇതൊരു ട്രെന്റാണെന്നു തോന്നുന്നു.

തമാശയാവാം. പക്ഷെ................ആവരുതെന്നു മാത്രം

ഇതിനുള്ള പരിഹാരം മുല്ല പറഞ്ഞത് തന്നെയാണ്.

Sabu Hariharan said...

പിതൃശൂന്യർ..ഇത്രയേ പറയാനുള്ളൂ..

രമേശ്‌ അരൂര്‍ said...

മുല്ല said...

മോന്തകുറ്റിക്ക് നോക്കി ഒന്നു കൊടുക്കാന്‍ ആളില്ലാത്തത് കൊണ്ടാണു.
മുല്ല യാണ് ഞങ്ങളുടെ നേതാവ് ...കൊടുക്കാന്‍ ഞാനും റെഡി :)

റഷീദ് കോട്ടപ്പാടം said...

അതെ..
അനില്‍ ഫില്‍ സൂചിപ്പിച്ച പോലെ നല്ല ബോധവല്‍ക്കരണത്തിലൂടെ ഈ ദുശ്ശീലം സമൂഹത്തില്‍ നിന്നും പറിച്ചെറിയപ്പെടട്ടെ.
മുല്ലയുടെ രോഷം ഈ വിപതിനെതിരായ ഒരു തീജ്വാലയാണ്.
എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ശ്രദ്ധേയന്‍ | shradheyan said...

മുമ്പ് ഇതേ വിഷയത്തില്‍ ചിലകാര്യങ്ങള്‍ ഞാനും പറഞ്ഞിരുന്നു. അന്ന് പ്രതികരിച്ചവരില്‍ ചിലര്‍ ഇതൊരു പ്രദേശത്തിന്റെ മാത്രം വിഷയമല്ലെന്നും നാടൊട്ടുക്കും പടര്‍ന്നു പിടിക്കുകയാണെന്നും പറഞ്ഞതോര്‍ക്കുന്നു. ആ അഭിപ്രായം ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. മുളയില്‍ നുള്ളേണ്ടത് വെച്ച് താമസിപ്പികരുതെന്നു പാഠം!

Unknown said...

രാഷ്ട്രിയപാര്‍ട്ടികളും മതസങ്കടനകളും ക്ലബ്‌ഭാരവാഹികളും യുവാക്കളും നമ്മുടെനാട്ടില്‍ ഇങ്ങനെ വിളയാടാന്‍ അനുവതിക്കില്ലന്നു തീരുമാനിച്ചാല്‍ തീര്‍കാവുന്നതേഒള്ളു ഈതോനിവസം

Malayali Peringode said...

കഷ്ടം! :(

ഗുണകാംക്ഷ said...
This comment has been removed by the author.
അനില്‍കുമാര്‍ . സി. പി. said...

നമുക്ക് സഹതപിക്കാം, നമ്മോട് തന്നെ!

Sidheek Thozhiyoor said...

ഇത് തമാശയെന്ന് പറയാമോ? എന്തിനാണീ കോപ്രായങ്ങള്‍ എന്നാണു മനസിലാവാത്തത്.ആരോട് ചോദിക്കാന്‍ അല്ലെ?

mayflowers said...

ഈ പോക്കിരിത്തരത്തിന് എന്തുകൊണ്ട് മുതിര്‍ന്നവര്‍ തടയിടുന്നില്ല?
തമാശയാണെന്ന് അവര്‍ വിചാരിക്കുന്നെങ്കിലും സത്യത്തില്‍ ഇത്തരക്കാരെ കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് തോന്നാറ്.

comiccola / കോമിക്കോള said...

പ്രതികരിക്കേണ്ട വിഷയം ആണ്,
ഇവരെ സുഹൃത്തുക്കള്‍ എന്നു വിളിക്കണോ...

sobha venkiteswaran said...

Nhangal marunadan malayalikal nammude nadinte ghathiyorthu vilapikuunnu.....Kashtam

ധനലക്ഷ്മി പി. വി. said...

കലാലയങ്ങളിലെ റാഗിംഗ് കല്യാണപന്തലി ലേക്കും പടരുന്നോ? കഷ്ടം!!!

ABDUL RASAK ALOOR said...

kashttam....daivathinte swantham nadee...nanikkukka!

Anonymous said...

ഇതിനൊക്കെ എന്തുവാ ഒരു പ്രതിവിധി .. പത്രത്തിൽ കണ്ടിരുന്നു ഇവരുടെ പേക്കൂത്തുകൾ കാരണം തകരുന്ന ഹൃദയങ്ങൾ ഉണ്ടെന്നിവർ മറക്കുന്നു ഇവരാണോ സുഹൃത്തുക്കൾ.? വല്ലാത്തൊരു ലോകം തന്നെ അനാചാരങ്ങളുടെ പടുകുഴിയിൽ അകപ്പെട്ട വിദ്യാസമ്പന്നർ.. ഇതിനെല്ലാം മൌനത്തോടെ സമ്മതം മൂളുന്ന മാതാപിതാക്കളും ബന്ധുക്കളും .ഇന്നിന്റെ ദുരവസ്ഥ…. അല്ലാതെന്തു പറയാൻ… നല്ല ലേഖനം..ആശംസകൾ

Mohamedkutty മുഹമ്മദുകുട്ടി said...

മുല്ല പറഞ്ഞതിനോട് പൂര്‍ണ്ണമായും യോചിക്കുന്നു.വടക്കന്‍ കേരളത്തൈലാണ്,പ്രത്യേകിച്ച് കണ്ണൂര്‍ ഭാഗങ്ങളില്‍ ഇത് കൂടുതല്‍.ഈയിടെ ഒരു ചാനലില്‍ പരിപാടിയുടെ അവതാരക ഒരു കല്യാണ വീട് സന്ദര്‍ശിക്കുന്നത് കാണിച്ചപ്പോള്‍ അതില്‍ വധുവിനെക്കൊണ്ട് പല കോപ്രായങ്ങളും ചെയ്യിപ്പിക്കുന്നത് കണ്ടു.പുതിയാപ്ലയുടെ കൂടെ പോയവര്‍ പെട്ടെന്നു പടക്കം പൊട്ടിച്ച സംഭവം എന്റെ ഇളയ മകന്റെ കല്യാണത്തില്‍ സംഭവിച്ചതായി ഉടനെ റിപ്പോര്‍ട്ടു വന്നു.അതു ചെയ്ത പയ്യന്മാരെ താക്കീതു ചെയ്തു വിട്ടു.ഇത്തരം കോമാളിത്തരങ്ങളും കല്യാണ ധൂര്‍ത്തും നിര്‍ത്തേണ്ടിയിരിക്കുന്നു.

ബെഞ്ചാലി said...

വടക്കൻ കേരളത്തിൽ എന്നു പറയാൻ പറ്റില്ല. കണ്ണൂരിലും കോഴിക്കോട്ടും ചില ഭാഗങ്ങളിൽ... ഈ രോഖം മറ്റു മേഖലകളിലേക്കും വ്യാപിക്കുന്നു എന്നതാണ് ഈ വാർത്ത നമ്മോട് പറയുന്നത്. ഇത്തരം പേകൂത്തുകളെ കുടുംബങ്ങൾക്കപ്പുറം നാട്ടുകാർ തന്നെ കൈകാര്യം ചെയ്ത് വിടണം.

MT Manaf said...

പേകൂത്തുകള്‍ക്ക് വല്ലാത്ത മാര്‍ക്കറ്റു കിട്ടുന്ന കാലം. സമൂഹമോ; അതിനു വേണ്ട വിഭവങ്ങള്‍ അനുദിനം ഒരുക്കി കൊണ്ടിരിക്കുന്നു!

rafeeQ നടുവട്ടം said...

ഇപ്പോള്‍ അഴുക്കുകളൊക്കെ അടിഞ്ഞുകൂടുന്നത് വിവാഹ വേദികളിലാണ്.
അങ്ങാടി സംഘത്തിന്‍റെ അഴിഞാട്ടങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ നാട്ടുകാരും വീട്ടുകാരും സംസ്കാര ബോധമുള്ളവരും മത സംഘടനാ പ്രവര്‍ത്തകരും ഒന്നിക്കണം. നമ്മുടെ മഹത്തായ മംഗളകര്‍മങ്ങള്‍ പവിത്രമെന്നു കല്‍പ്പിക്കുന്ന ആരാധനാലയങ്ങളില്‍ വെച്ചാവട്ടെ..
റഷീദിന്‍റെ കുറിപ്പ് പ്രസക്തം തന്നെ.

Echmukutty said...

മറ്റുള്ളവർക്ക് വേദനയും വിഷമങ്ങളും സങ്കടവും നൽകിയാലേ സ്വന്തം ജന്മം സാർത്ഥകമാകൂ എന്ന് കരുതുന്നവർ....അവരെല്ലായിടത്തുമുണ്ട്. മഹാ ഭാഗ്യമെന്ന് പറയുന്നത് ജീവിതത്തിലൊരിയ്ക്കലും അത്തരക്കാരെ പരിചയപ്പെടേണ്ടി വരാത്ത അവസ്ഥയാണ്.

മനുഷ്യർ ഒത്തൊരുമിച്ചാൽ ഈ വിക്രിയകൾ അവസാനിപ്പിയ്ക്കാനാവില്ലേ?

Unknown said...

ഇതെന്താ രാഗിന്ഗോ...?
ഞങ്ങളുടെ നാട്ടില്‍ ഇത്തരം പേക്കൂത്തുകള്‍ കണ്ടിട്ടില്ല.

വടക്കന്‍ അച്ചായന്‍ said...

വളരെ നന്നായിട്ടോ.... നാട്ടുകാര്‍ വേണ്ടവിധത്തില്‍ എതിര്‍ക്കാത്തകൊണ്ടാണ്‌ ഇവന്‍മാര്‍ക്കിത്റ ധൈര്യം !!
http://vadakkanachaayan.wordpress.com/

ജയരാജ്‌മുരുക്കുംപുഴ said...

shakthamyi prathikarikkanam...... aashamsakal.....

Jenith Kachappilly said...

വാര്‍ത്തയും വായിച്ചു പോസ്റ്റും വായിച്ചു. എന്റെ അഭിപ്രായത്തില്‍ അല്‍പസ്വല്പം തമാശകള്‍ ആവുന്നതില്‍ തെറ്റില്ല ചിലര്‍ക്കെങ്കിലും വിരസമായി അനുഭവപ്പെടാറുള്ള കല്യാണ ചടങ്ങുകളില്‍ അതൊരു ആശ്വാസം തന്നെയാണ് എന്നാല്‍ അത് വേണ്ടപ്പെട്ടവരുടെ അറിവോടും സമ്മതത്തോടും കൂടിയായിരിക്കണം ആരെയും വേദനിപ്പിക്കാത്തത് ആയിരിക്കണം അല്ലാതെ ഇതുപോലുള്ളവ മുല്ല പറഞ്ഞ രീതിയില്‍ തന്നെ കൈകാര്യം ചെയ്യേണ്ടതാണ്....

ആശംസകളോടെ
http://jenithakavisheshangal.blogspot.com/
(പുതിയ ഒരു പോസ്റ്റ്‌ ഉണ്ട് വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു)

Neetha said...

നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. 
junctionkerala.com ഒന്ന് പോയി നോക്കൂ. 
ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു

Akbar said...

കണ്ണൂര്‍ കാസര്‍ഗോട് മേഘലയില്‍ നടക്കുന്ന സാമാന്യം ബോറായ ഈ ഏര്‍പ്പാട് മറ്റു ഭാഗങ്ങളിലേക്കും പടരുകയാണോ. എങ്കില്‍ തുടക്കത്തിലെ ശക്തമായ നടപടികളിലൂടെ ഇത് നിര്‍ത്തലാക്കേണ്ടി ഇരിക്കുന്നു. വളരെ ചിന്തനീയമായ വിഷയം. നന്നായി എഴുതി.

ഫൈസല്‍ ബാബു said...

സമാനമായ ഒരു അനുഭവം പറയട്ടെ നാട്ടില്‍ പോയപ്പോള്‍ എനിക്കും ഇത് പോലെ ഒരു വിവാഹത്തിനു സാക്ഷി ആകേണ്ടി വന്നിട്ടുണ്ട് ,
വധു വിനെ അവരുടെ വീട്ടില്‍, നിന്നും വരന്റെ സുഹുര്‍ത്തുക്കള്‍തന്നെ വധുവിനെ തോളില്‍ ഏറ്റി കാറില്‍ കയറ്റണം എന്ന "ന്യായമായ " ആവശ്യം നാട്ടുകാര്‍ ഇടപെട്ടു മുല്ല പറഞ്ഞ പോലെ "കൈകാര്യം ചെയ്തു വിട്ടു ..

വി.എ || V.A said...

തീർച്ചയായും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കേണ്ടതുതന്നെയാണ്, ഇത്തരം മോശമായ പ്രകടനങ്ങളെ. തെക്കൻ കേരളത്തിൽ ഇത്ര ശക്തമല്ലെങ്കിലും, വായിച്ചും പറഞ്ഞുകേട്ടും പല യുവാക്കളും സാമ്യമായ ചില അരോചകമായ ഫലിതങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരെ വേണ്ടുന്ന ‘ശിക്ഷ’ കൊടുക്കാൻ മുതിർന്നവർ ശ്രമിക്കുന്നുമുണ്ട്. ഏവരും ഈ ആഭാസക്രിയകളെ നല്ലതുപോലെ ‘ഒതുക്കി’വിടേണ്ടതുതന്നെ.....