
ദ്രവിച്ച ഹൃദയത്തിന്
ഇരുണ്ട കോണില്‍-
നിന്നുറവയെടുത്ത
കനിവ് മരവിച്ചൊരു
പ്രതിഭാസമാണ് നീ!.
തിന്മകളെഴുതി നിറച്ച
കറുത്ത താളുകളുടെ
മലിനമായൊരു -
പുറം ചട്ട!
അശാന്തി പരത്തും
പെണ് വേട്ടക്കാരുടെ
തുരുംബെടുക്കാത്ത
അടയാളം!
തൂങ്ങിനില്ക്കും കുരുക്കിനും
നിന് ശ്വാസത്തിനുമിടയില്‍
നീതിയുടെ പ്രകാശമുണ്ട്;
നീയെത്ര പരിഭവിച്ചാലും!
****************