Monday, November 26, 2012

പ്രവാസം















തീരങ്ങള്‍ക്കിപ്പുറത്തെ
വിയര്‍പ്പു പാടങ്ങളില്‍
കനവുകള്‍ വിതച്ച്
വസന്തം കാത്തിരിക്കുന്നവര്‍!

അകാലമൃത്യു വരിച്ച
സ്വപനങ്ങള്‍ താലോലിച്ച്
രാത്രിയുടെ വിജനതയില്‍
നിദ്രാഭ്രംശം വന്നവര്‍!

വിരഹം വിധിക്കപ്പെട്ടവരുടെ
ശ്മശാനമാണ് ഈ മണല്തീരം !
തീരാത്ത നൊമ്പരങ്ങള്‍,
ഒടുങ്ങാത്ത നെരിപ്പോടുകള്‍..

ഹൃദയങ്ങള്‍ക്ക്‌  
വൈധവ്യം സമ്മാനിച്ച,
പച്ചപ്പ്‌ എരിഞ്ഞുതീര്‍ന്ന
എണ്ണപ്പാടങ്ങളിലെ പ്രവാസങ്ങള്‍
ഇനിയും കാതോര്ത്തിരിക്കുന്നത് - 
എന്താണ്?

**************

3 comments:

പട്ടേപ്പാടം റാംജി said...

വിരഹം വിധിക്കപ്പെട്ടവരുടെ
ശ്മശാനമാണ് ഈ മണല്തീരം !

പറഞ്ഞാല്‍ അവസാനമില്ല....

Unknown said...

Pravasam sarikkum oru vedana thanneyanu

M.T Manaf said...

പ്രവാസങ്ങള്‍
ഇനിയും കാതോര്ത്തിരിക്കുന്നത് -
എന്താണ്?