ടം കാണാം; അങ്ങേ കരയില്‍ ഇളംനീല നിറത്തില്‍ എന്റെ ഉമ്മവീടും. ആ കാഴ്‌ച എന്റെ ഹൃദയത്തില്‍ കുളിര്‍മഴയാണ്. അവിടെ മോമുവുണ്ട്. മോമു എനിക്ക് പശുവിന്‍പാല്‍ തരും. ചെറിയ മാമനുണ്ട്. വെളുത്ത തലമുടി പറിച്ചു കൊടുത്താല്‍ അഞ്ചു പൈസ കിട്ടും.വൈകീട്ട് കൃഷ്‌ണേട്ടന്‍ വരും. കൃഷ്‌ണേട്ടനാണ് കരിമ്പനത്തേങ്ങ ഇട്ടുതരിക. റബര്‍ ചെരുപ്പ് വെട്ടി കളിവണ്ടി ഉണ്ടാക്കാന്‍ പഠിപ്പിച്ചുതന്നത് കൃഷ്‌ണേട്ടനാണ്. നടന്നെത്തും മുമ്പെ മനസ്സ് ഓടിയെത്തുന്നതിനാല്‍ എന്റെ നടത്തത്തിനു വേഗത കൂടും. അപ്പോള്‍ പിന്നില്‍ നിന്ന് ഉമ്മ പറയും: "മോനേ... റഷീദ്വോ... ഒന്നു പതുക്കെ.."
1 comment:
Post a Comment