എല്ലാ തവണത്തെയും പോലെ ഇത്തവണയും പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചിരിക്കുന്നു!. ഏഴുപേരാണ് പതിമൂന്നാം മന്ത്രിസഭയ്ക്ക് വേണ്ടിയുള്ള ഈ തിരഞ്ഞെടുപ്പു ദിനത്തില്‍ മരിച്ചു വീണത്. എന്താണ് ഇതിനു കാരണം?. മരണം മനുഷ്യനെ ഏതു സമയവും പിടികൂടാം. അതിന് സ്ഥലകാല പരിധികള്‍ നമുക്ക് നിര്‍വചിച്ചു നല്‍കാനാകില്ല എന്നത് ശരി തന്നെ. എന്നിരുന്നാലും തിരഞ്ഞെടുപ്പ് കോലാഹലങ്ങള്‍ മനുഷ്യരില്‍ മാനസിക സമ്മര്‍ദ്ദം ക്രമാതീതമായി ഉണ്ടാക്കുന്നു എന്ന ഒരു ചിന്തക്ക് പ്രസക്തിയില്ലെ?. തീര്‍ച്ചയായും ഉണ്ട്. തങ്ങളെ ഭരിക്കാനുള്ള ഒരു ഭരണകൂടത്തെയോ നേതാക്കളെയോ തിരഞ്ഞെടുക്കുക എന്നതിനപ്പുറത്തേക്ക് പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും വീറും വാശിയും കടന്നുപോകുന്നു. വിജയം ഉറപ്പാക്കാന്‍ അവസാനത്തെ വോട്ടും പെട്ടിയില്‍ വീഴണം. പ്രായാധിക്യവും, രോഗവും മൂലം പ്രയാസപ്പെടുന്നവരെ പോലും പ്രവര്‍ത്തകര്‍ ഒഴിവാക്കാത്തത് അതു കൊണ്ടാണ്. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള അമിതപ്രയത്നങ്ങളും പ്രതീക്ഷകളും വോട്ടു ചെയ്യുന്നതിനെപ്പറ്റിയുള്ള ഉത്കണ്ഠകളും വോട്ടര്‍മാരെ അലട്ടിയേക്കാം. പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ചെലുത്തി ശാരീരിക ബുദ്ധിമുട്ടുള്ളവരെ ബൂത്തിലെത്തിക്കാന്‍ ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് അവരുടെ വോട്ടുകള്‍ കുറഞ്ഞത് കൊണ്ട് നമുക്ക് ഒരു ഭരണകൂടം നഷ്ടപ്പെടുകയില്ല എന്ന യാഥാര്‍ത്ഥ്യമാണ്. ഏതു രാഷ്ട്രീയ പാര്‍ടി അധികാരത്തില്‍ വന്നാലും നമ്മുടെ കേരളം ഇതുവരെ കണ്ടതില്‍ അപ്പുറത്തേക്കൊന്നും പോകാനിടയില്ല.
______________________________________________________
2 comments:
ചിന്തിക്കാവുന്ന വിഷയം.
valare chinthaneeyam thanne......
Post a Comment