Monday, September 5, 2011

ഫേസ്ബുക്ക്‌












നിരര്‍ത്ഥകം ഈ കോലങ്ങള്‍!
ആരാണിവ ഈ ചുവരില്‍
പതിച്ചു വെച്ചത്?
കണ്ടു കണ്ടെന്റെ
ഹൃദയം തുരുമ്ബെടുത്തു!
ഇന്നലെ കണ്ടതാണ്
ഇന്നും ഞാനത് നോക്കി
നാളെ മറ്റൊരാള്‍
അതിവിടെ ഇട്ടേച്ചു പോകും.!

അമ്മ പറഞ്ഞ യക്ഷിക്കഥകളല്ല
ഇപ്പോഴെന്റെ ഉറക്കം കെടുത്തുന്നത്;
ഭര്‍ത്താവിനെ വഞ്ചിച്ച
ഭാര്യയുടെ കഥയാണ്!

മൃതശരീരങ്ങള്‍ ഇവിടെ
പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു..
തല പാതി മുറിഞ്ഞത്,
തൂങ്ങിനില്‍ക്കുന്നത്..!
അല്ല...മനുഷ്യന്‍ മരിക്കുന്നതാണല്ലോ
എന്‍റെ ദൈവമേ...
ഞാനീ നോക്കിക്കാണുന്നത്!!

ബാല്യത്തില്‍ ഒരു മൃതദേഹവും
ഞാന്‍ കണ്ടിട്ടില്ല;
അമ്മൂമ്മ - ചിരിച്ചുറങ്ങുന്നതല്ലാതെ,
എന്‍റെ മക്കളുടെ ബാല്യത്തില്‍...
വധം - അവര്‍ നേരില്‍ കാണുന്നു!

കലയും കലഹവും
പ്രണയവും അനീതിയും
ദുരിതവും ദുരന്തങ്ങളും...
ഈ ചുവരില്‍ പതിപ്പിച്ചു
നിങ്ങള്‍ തിരിഞ്ഞു നടക്കുന്നു!
അതിന്നടിയില്‍..
ഒരു കുറിപ്പിടാനാകാതെ
ഞാന്‍ ഈ തീരത്ത് തനിച്ചായാലും
നിങ്ങള്‍ക്കെന്തു നഷ്ടം?!

12 comments:

വള്ളുവനാടന്‍ said...

Nice one....

വള്ളുവനാടന്‍ said...

റഷീദ് ഭായ്, കൊള്ളാം, നന്നായിരിക്കുന്നു.
Saleem Cholamukhath

hyder said...

varatte angane nannayittundu suhruthe

Anonymous said...

u done very well,we wish u all the best

fasal salafi said...

nannayttundu...ashamsakal

Kalam said...

ദുരന്തങ്ങള്‍ ആഘോഷിക്കപെടുന്നു.
അന്യന്റെ വേദന കണ്ടു രഹസ്യമായി സന്തോഷിക്കുന്ന സാഡിസം നമ്മുടെ ചോരയില്‍ കലര്‍ന്നിരിക്കുന്നു.
അപകടങ്ങള്‍ ആവേശത്തോടെ മൊബൈലില്‍ പകര്‍ത്തുന്ന ജനതയ്ക്ക്, അവ ഒട്ടിച്ചു വെക്കാന്‍ ഈ മുഖപുസ്തകത്തിന്റെ താളുകളും...

റഷീദ് കവിത നല്ല ഓര്‍മ്മപ്പെടുത്തലായി.

Arun Kumar Pillai said...

വായിച്ചു.. :-)

Nena Sidheek said...

കവിതയുമായി ഞാന്‍ ഇണങ്ങി വരുന്നേയുള്ളൂ ഇക്കാ .എന്തൊക്കെയാണ് അയിലക്കുന്നു വിശേഷം ?

ഫസലുൽ Fotoshopi said...

ഈ കവിതയും കലാം എഴുതിയ കമന്റും. വളരെ അർത്ഥവത്തായതാണു. സാഡിസം നമ്മുടെ ഹൃദയങ്ങളെ ഗ്രസിച്ചിരിക്കുന്നു. അതുകൊണ്ട്തന്നെ രക്തം നമുക്കിന്ന് ആഘോഷിക്കാനുള്ളതാണ്.

(കൊലുസ്) said...

last paragraphs super ആയി കേട്ടോ. നല്ല വരികള്‍

Musthafa Kudallur said...

Good!
Udan facebookil ninn raaji vekkuka.

ആസാദ്‌ said...

കൊള്ളാം.. നല്ല കവിത.. താങ്കളുടെ ഹൃദയത്തില്‍ ഒരു കനലുണ്ട്.. അത് കെടാതെ സൂക്ഷിക്കുക.. ശുഭാശംസകള്‍