Sunday, September 11, 2011

ഗ്രാമം മരിക്കുന്നു?

മാളുകുട്ടി താത്ത മരണപ്പെട്ടു എന്ന വാര്‍ത്ത‍ ഷംസു വിളിച്ചു പറഞ്ഞപ്പോള്‍ ആദ്യം ഒരു നിര്‍വികാരതയായിരുന്നു മനസ്സില്‍. സാധാരണ പോലെ അറിയിക്കപ്പെട്ട ഒരു മരണവാര്‍ത്ത‍. അല്ലെങ്കിലും നാട്ടില്‍ പലരും മരണപ്പെടുന്നു, വിവാഹങ്ങള്‍ നടക്കുന്നു, ജനിക്കുന്നു....! തിരക്കുകള്‍ക്കിടയില്‍ എപ്പോഴെങ്കിലുമോക്കെയായി ഇത്തരം വാര്‍ത്തകള്‍ കാതിലെത്തും. അപ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ മനസ്സില്‍ പ്രത്യക്ഷപ്പെടുകയും നാട്ടില്‍ അവരോടോപ്പമുണ്ടായ നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മവരികയും ചെയ്യും. അതിന്നപ്പുറത്തേക്ക് ആ അറിയിപ്പുകളൊന്നും മനസ്സില്‍ നില്‍ക്കാറില്ല എന്നതാണ് സത്യം. ഓരോ അറിയിപ്പുകള്‍ കേട്ട് കഴിയുമ്പോഴും അടുത്തത് ഇനി ആരുടെതായിരിക്കും എന്ന ഒരു നെഗറ്റീവ് ചിന്തയും എന്‍റെ മനസ്സില്‍ വരാറുണ്ട്.

സംസാരിച്ചു തുടങ്ങുമ്പോഴേക്കും കരഞ്ഞു തുടങ്ങുന്ന ദുര്‍ബലയായ ഒരു പാവം സ്ത്രീ. അതായിരുന്നു മാളുകുട്ടി താത്ത. ദാരിദ്ര്യവും രോഗവും അവരുടെ മുഖത്ത് മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു!. വഴിയോരങ്ങളില്‍ ഒരു നിഴല്‍ പോലെ പലപ്പോഴും അവരെ കാണാം; റേഷന്‍ കടയിലെക്കോ അല്ലെങ്കില്‍ ജോലി സ്ഥലത്തേക്കോ ഉള്ള യാത്രയില്‍. ചിലയാളുകള്‍ ജീവിതത്തിലുടനീളം കരയാന്‍ വിധിക്കപ്പെട്ടവരാണ്. അവരുടെ വിധി എന്ന് നാം അതിനെ വിളിക്കും. സമൂഹത്തില്‍ അത്യാര്ഭാടതോടെയും സുഭിക്ഷതയോടെയും ജീവിക്കുന്നവര്‍ക്ക് ദൈന്യതയുടെ ചില അടയാളങ്ങള്‍ ദൈവം മറ്റുള്ളവരിലൂടെ നിലനിര്‍ത്തുന്നു. അവരുടെ കണ്ണുനീരിനിടയില്‍ നമ്മുടെയൊക്കെ ആഹ്ലാദങ്ങള്‍ വിലയിരുത്താന്‍ വേണ്ടി. വല്ലവരും കൈ അയച്ചു കൊടുത്തിരുന്ന സഹായങ്ങള്‍ മകന്‍ വലുതായപ്പോഴും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. എങ്കിലും....ഒരിക്കലും എനിക്കു എന്തെങ്കിലും തരണം എന്ന് അവര്‍ പറഞ്ഞതും ഞാന്‍ കേട്ടിട്ടില്ല.

പുതുതലമുറയിലെ പലരെയും എനിക്കറിയില്ല, അറിയുന്ന പലരും നാട്ടിലെത്തുമ്പോള്‍ കണ്ട ഭാവവും കാണിക്കാറില്ല. എന്നെ അറിയുന്നവരില്‍ പലരും എന്‍റെ ഗ്രാമ വീഥികളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ഈ മണല്‍പരപ്പില്‍ നിന്നും എന്നാണ് എന്‍റെ തിരിച്ചുപോക്ക് ഉണ്ടാവുക?. ഗ്രാമത്തിന്റെ ഭംഗിയോ, നിര്‍മ്മലതയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുണ്ടാവില്ല എന്നുറപ്പാണ്. വഴിയിലെക്കിറങ്ങുമ്പോള്‍ മുഖത്ത് നോക്കി പരിചയത്തോടെ പുഞ്ചിരിക്കുന്ന കുറച്ചു മുഖങ്ങള്‍. അത്രെയെങ്കിലും ഉണ്ടാവുമായിരിക്കും അല്ലെ?

10 comments:

Muhammed shameer P.V said...

മാളുട്ടി താതാനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്കുന്നു....നീ പറഞ്ഞ പോലെ നാട്ടില്‍ എത്തുമ്പോള്‍ ഇനി ആരെയെല്ലാം കാണാന്‍ കഴിയും എന്ന്‍ അറിയില്ല .... അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി...!

Prabhan Krishnan said...

പ്രവാസിയുടെ ചിന്തകള്‍..!
ആശങ്ക വേണ്ട, നാട്ടിലെത്തുമ്പോള്‍ ചില അടുത്ത ബന്ധുക്കള്‍ പോലും “ഇവനാരടാ..”എന്ന മട്ടിലാ നോട്ടം..! പിന്നല്ലേ നാട്ടുകാര്..!എല്ലാവരും മാറുന്നു..
നമ്മളൊഴികെ...!!

എഴുത്ത് നന്നായിട്ടുണ്ട്.ഫോണ്ട് കുറച്ചുകൂടി വലുതാക്കുക.
ആശംസകളോടെ..പുലരി

MT Manaf said...

കറ പുരളാത്ത സ്നേഹം മനസ്സില്‍ സൂക്ഷിക്കുന്ന പലരും യാത്രയാവുന്നു.
വാക്കുകളില്‍ ഒതുങ്ങാത്ത നഷ്ടങ്ങള്‍ ബാക്കിയാവുന്നു!
എല്ലാവരുടെയും ദു:ഖം...

Jenith Kachappilly said...

Pravasachinthakal alle?? B+ ikkaa ellam shariyaakum. Enikkonnu mathrame parayanulloo "evideyayaalum santhosham kandethaan shramikkuka"

Aashamsakalode
http://jenithakavisheshangal.blogspot.com/

Musthafa Kudallur said...

മളുകുട്ടി താത്ത കുറച്ചു കാലം കോട്ടപ്പാടം പ്രൈമറി ഹെല്‍ത്ത്‌ സെന്റര്‍ സ്വീപെര്‍ ആയിരുന്നു . ചാവിക്കൂട്ടം എളിയില്‍ തിരുകി ഹെല്‍ത്ത്‌ സെന്റര്‍ വാതിലില്‍ അവര്‍ നില്‍ക്കുന്ന ചിത്രം ഇപ്പോഴും വ്യക്തം.

ഭാനു കളരിക്കല്‍ said...

പ്രവാസി ഒരു ബിന്ദുവില്‍ ആണ്. ഞാന്‍ ഉപേക്ഷിച്ചു പോന്ന ബിന്ദുവില്‍. ഗ്രാമം മരിക്കുകയല്ല. മാറുകയാണ്. പലവിധത്തില്‍.

ആസാദ്‌ said...

നാടോ നഗരമോ കാലമോ അല്ല മാറിയത്.. മാറിയത് മനുഷ്യ ഹൃദയങ്ങള്‍ ആണ്.. നല്ലൊരു പോസ്റ്റ്..

ഫൈസല്‍ ബാബു said...

പുതുതലമുറയിലെ പലരെയും എനിക്കറിയില്ല, അറിയുന്ന പലരും നാട്ടിലെത്തുമ്പോള്‍ കണ്ട ഭാവവും കാണിക്കാറില്ല. എന്നെ അറിയുന്നവരില്‍ പലരും എന്‍റെ ഗ്രാമ വീഥികളില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനി ഈ മണല്‍പരപ്പില്‍ നിന്നും എന്നാണ് എന്‍റെ തിരിച്ചുപോക്ക് ഉണ്ടാവുക?. ഗ്രാമത്തിന്റെ ഭംഗിയോ, നിര്‍മ്മലതയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതുണ്ടാവില്ല എന്നുറപ്പാണ്. വഴിയിലെക്കിറങ്ങുമ്പോള്‍ മുഖത്ത് നോക്കി പരിചയത്തോടെ പുഞ്ചിരിക്കുന്ന കുറച്ചു മുഖങ്ങള്‍. അത്രെയെങ്കിലും ഉണ്ടാവുമായിരിക്കും അല്ലെ?---------------------------
ഒരു പ്രവാസിയായ്തു കൊണ്ടാവാം ഒരു പാട് മനസ്സില്‍ കൊണ്ടു ഈ വരികള്‍ ..ആശംസകള്‍

Sreejith said...

"മാളുട്ടിതാത്ത" മരണപെട്ടു എന്നല്ല മറിച്ചു "കരഞ്ഞമ്മായി" മരണപെട്ടു എന്നാണു ഞാന്‍ കേട്ടത്. "കരഞ്ഞമ്മായി" എന്ന ആ വിശേഷനത്തില്‍ പോലും ഒരു അടുപ്പവും സ്നേഹവും പ്രതിഫലിക്കുന്നു...

Sreejith said...

"മാളുട്ടിതാത്ത" മരണപെട്ടു എന്നല്ല മറിച്ചു "കരഞ്ഞമ്മായി" മരണപെട്ടു എന്നാണു ഞാന്‍ കേട്ടത്. "കരഞ്ഞമ്മായി" എന്ന ആ വിശേഷനത്തില്‍ പോലും ഒരു അടുപ്പവും സ്നേഹവും പ്രതിഫലിക്കുന്നു...