Sunday, October 30, 2011

രാഷ്ട്രീയ ഭാഷ്യങ്ങള്‍.


അപ്പനെയായാലും
അപ്പൂപ്പനെയായാലും
ഞരമ്പുരോഗി,
കാമാഭ്രാന്തന്‍
തുടങ്ങിയ പദങ്ങള്‍ വിളിക്കാം.
മാപ്പ് പറഞ്ഞാല്‍ മതി.

മതപുരോഹിതനെ
നികൃഷ്ട ജീവിയെന്നും
ജഡ്ജിയേമാനെ
ശുംഭനെന്നും
സാഹിത്യകാരനെ  
കുരങ്ങെന്നും  വിളിക്കാം.
മാപ്പ് പറയണമെന്നില്ല.

മറുകണ്ടം ചാടിയവളെ
ഒരുത്തിയെന്നു പരത്തി വിളിക്കാം
ദുരുദ്ദേശമുന്ടെങ്കില്‍
പ്രശസ്തയെന്നു
ആന്ഗ്യത്തോടെ പറയാം!
പത്രക്കാര്‍ വളച്ചൊടിച്ചു
എന്ന് ശേഷം പറഞ്ഞാല്‍ മതി!

ജാതിപ്പേര് വിളിച്ചു
കീഴാളന്റെ
നെഞ്ചിന്‍കൂട് തകര്‍ക്കാം.
അപമാനിക്കപ്പെട്ടവളെ
പാതാളത്തില്‍ നിന്നും
ചവിട്ടിതാഴ്ത്താം!

മന്ത്രിയെയായാലും
മുന്മന്ത്രിയെയായാലും
പൊട്ടന്‍മാര്‍ എന്ന്
മൊത്തത്തില്‍ വിളിക്കാം.
നിയമസഭയിലെ
കളരിക്കളി കണ്ടാല്‍
ആ വിളി അത്ര പോര!

പോതുയോഗത്തിലെ
ബഹുജനങ്ങളെ നോക്കി
ഈ പദങ്ങള്‍ ഉരുവിടുന്നവര്‍
മിനിമം കയ്യില്‍ കരുതേണ്ടത്
ഇതൊക്കെയാണ്:
വക്കീല്‍ ഫീസ്‌, തൊലിക്കട്ടി...
*********************


22 comments:

Jenith Kachappilly said...

Avasarochithamaaya ee kavitha nannaayi :)

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post undaayirunnu. Vaayichu Kaanum ennu vishwasikkunnu)

K@nn(())raan*خلي ولي said...

>> ജാതിപ്പേര് വിളിച്ചു
കീഴാളന്റെ
നെഞ്ചിന്‍കൂട് തകര്‍ക്കാം.
അപമാനിക്കപ്പെട്ടവളെ
പാതാളത്തില്‍ നിന്നും
ചവിട്ടിതാഴ്ത്താം! <<

ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു എന്റെ നിയമസഭാ ദൈവങ്ങളേ!!

sakkeer said...

ആ എം എല്‍ എ യുടെ കരച്ചില്‍ കൂടി ഉള്‍പെടുത്താമായിരുന്നു എന്നാല്‍ ബഹു കേമമായിരുന്നു, നാണമില്ലേ ഇവന്മാര്‍ക്കൊന്നും? വളരെ നന്നായിട്ടുണ്ട്, അവസരോചിതം,
സക്കീര്‍ സി കെ അബു ദാബി

പട്ടേപ്പാടം റാംജി said...

ആരേയും പേടിക്കാനില്ലാതെ വന്നാല്‍....

മൻസൂർ അബ്ദു ചെറുവാടി said...

മാതൃകയാവേണ്ടവര്‍
പക്ഷെ....
വാര്‍ത്തകളും വിവാദങ്ങളും കഴിഞ്ഞു എന്ത് ബാക്കിയുണ്ടാവും

ഭാനു കളരിക്കല്‍ said...

kalakki maashe. paranjathokke sathyam

ആസാദ്‌ said...

ഈ കവിത വിഎസ്സന്‍ സഖാവിനോന്നയച്ചു കൊടുക്കണം..
കൊള്ളാം.. നന്നായി...

Musthafa Kudallur said...

Nammude naatukarkk oru parathiyumilla

സ്നേഹിത said...

നന്നായി... അവസരോചിതം.

TPShukooR said...

ഇതൊക്കെ നിയമസഭയില്‍ നിത്യം നടക്കുന്ന കാര്യങ്ങളല്ലേ. ഒരു പോസ്റ്റിനു മാത്രം എന്തിരിക്കുന്നു. ഹ ഹ.

Sreejith said...

Adutha kalathe ella sambavangalum eduthatu nannyitundu... Pakshe ippozathe rashtreeya komalikalude tolikkattikku itu matiyakumo ennu samsayam. Chaattavaaradi tanne venam.... Keep up your thoughts...

ജിത്തു said...

രാഷ്ട്രീയകാരനു എന്തും ആകാലോ ,
അതു കണ്ട് അതിനെ അനുകൂലിക്കാനും , പ്രതികൂലിക്കാനും ആളുകള്‍ ഉള്ളതോണ്ട് അവര്‍ എന്തും പറയുന്നു , പ്രവര്‍ത്തിക്കുന്നു .
അവസരോചിതമായ പോസ്റ്റ്

Echmukutty said...

കൊള്ളാലോ, നന്നായിട്ടുണ്ട്.

വായന said...

നന്നായിട്ടുണ്ട്..

nisar said...

sathyam maathram paranju...! nannayittundu..

വി.എ || V.A said...

നല്ല തൊലിക്കട്ടി കാട്ടി പറഞ്ഞിരിക്കുന്നു. എല്ലാം ഇന്നത്തെ അവസ്ഥയ്ക്കുചേർന്നത്. കൊള്ളാം....

Malayali Peringode said...

:)

രമേശ്‌ അരൂര്‍ said...

ഇരിപ്പിടം പുതിയ ലക്കത്തില്‍ ഈ ബ്ലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്

മെഹദ്‌ മഖ്‌ബൂല്‍ said...

ഹ ഹ നന്നായിട്ടുണ്ട്‌

Akbar said...

രസികന്‍ കവിത. നന്നായിട്ടുണ്ട്.

Jefu Jailaf said...

സമകാലികം.. നന്നായി പറഞ്ഞു.. അല്ല അവർ പറയിപ്പിച്ചതല്ലെ.. great..

വാല്യക്കാരന്‍.. said...

അത് കലക്കി ട്ടോ..കറക്റ്റ്‌ സമയം..