Thursday, October 14, 2010

തെരെഞ്ഞെടുപ്പുകള്‍.


പടിയടച്ചു
പിണ്ഡം വെച്ച
പ്രത്യയശാസ്ത്രങ്ങള്‍
ജരാനരകള്‍
ചായം പൂശി മിനുക്കി
നാട്ടുവഴികളില്‍
ചുവരെഴുതുന്നു!

ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!

അന്തിച്ചുനിന്ന
പെറ്റമ്മമാരുടെ
കാതിലവര്‍ പറഞ്ഞു:
നാളെ നമുക്കൊരു
പുലരിവരും
പത്തായം നിറയെ
ലോട്ടറിക്കാരുടെ
പണം നിറയും കാലം!

നാല്‍കവലയില്‍
ഒരു കുഞ്ഞാടിന്റെ
ഇടയലേഖനം കേട്ടു:
വികസന വിരുദ്ധര്‍,
അവര്‍
കണ്ടല്‍ പാര്‍ക്ക്‌
പൂട്ടിച്ചു.

പോലീസുകാര്‍
തല്ലിക്കൊന്ന
ഒരു വോട്ടെറുടെമകന്‍
വോട്ടേഴ്സ് ലിസ്റ്റ്‌ പരതുന്നു!
എന്റച്ചന്റെ
പേരുണ്ടാണവോ!?

പുലര്‍ച്ചെ
മുറ്റത്തിറങ്ങിയ
മുത്തശ്ശി
നിറയെ വെളുത്ത
രൂപങ്ങള്‍ കണ്ട്
പിറുപിറുത്തു:
കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍...


റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!
****

24 comments:

manojmaani.com said...

Nannaittundu

perooran said...

ഇന്നലെ,
രക്തസാക്ഷികളുടെ
ആത്മാക്കള്‍ വന്നിരുന്നു.
പതിനെട്ടു തികഞ്ഞവരെ
പട്ടികയില്‍ ചേര്‍ക്കാന്‍!

പട്ടേപ്പാടം റാംജി said...

എപ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഇതൊക്കെത്തന്നെ.

Anonymous said...

പ്രവാസിക്ക് 18 തികയതിരിക്കുന്നതാ നല്ലത് അല്ലേ?

Sidheek Thozhiyoor said...

കാലന്മാരാണ്;
എന്നെ കൊണ്ടോവാന്‍
വന്നതാ!
മുത്തശ്ശി പറഞ്ഞത് വളരെ ശെരിയാണ്
കാലന്‍റെ വിശ്വരൂപങ്ങള്‍..

Mohamed Salahudheen said...

തിരമുറിയുന്നില്ല. തിരഞ്ഞെടുപ്പടുക്കുന്പോഴും

Mohamedkutty മുഹമ്മദുകുട്ടി said...

സംഭവം തുടങ്ങിക്കഴിഞ്ഞല്ലോ? ഫ്ലക്സ് ബോഡിനേയും തെറിപ്പാട്ടിനെയും മന:പൂര്‍വ്വം വിട്ടു കളഞ്ഞതാണോ?

the man to walk with said...

ishtaayi
Bestwishes

അന്നവിചാരം said...
This comment has been removed by the author.
sumesh said...

നന്നായിട്ടുണ്ട്..ഈയിടെ ബ്ലോഗുകള്‍ തമ്മില്‍ വല്ലാത്ത കാലാന്തരം ഉണ്ടാകുന്നുണ്ടല്ലോ?തിരക്കിലാണോ?

ManzoorAluvila said...

സത്യങ്ങൾ...മറ്റ്‌ വഴികളില്ലാതെ എല്ലാം സഹിക്കാൻ വിധിക്കപ്പെട്ട പൊതു ജനം... നല്ല കവിത

Unknown said...

okay. very good

Anonymous said...

ഞങ്ങൾക്കും ഒരു വോട്ട് ..കാലനൊന്നുമല്ല കേട്ടോ...

Unknown said...

ഒരു തെരഞ്ഞെടുപ്പുകളും ഓരോ നിവേദങ്ങള്‍ ആണ്.
തള്ളപ്പെടുന്ന നിവേദനങ്ങള്‍

Sameer said...

വെള്ള വേഷംധരിച്ച കാലന്മാര്‍......
ഉഷാറായിട്ടുണ്ട്....‍

Anees Hassan said...

റോഡിലെ
കുഴിയില്‍
വീണു മരിച്ച
പൊതുമരാമത്ത്
എഞ്ചിനിയരുടെ
ഭാര്യ പറഞ്ഞു:
അല്ലമ്മേ...
അത് സ്ഥാനാര്‍ഥിയാ...
വോട്ടു ചോദിക്കാന്‍
വന്നതാ!
****

തലതിരിഞ്ഞു കൊതെണ്ട വരികള്‍

Kalam said...

വലത്തോട്ട് വല്ലാതെ വലിയുന്നു...
എങ്കിലും കവിത ഇഷ്ടമായി എന്ന് പറയാതെ വയ്യ.

MT Manaf said...

'ഇങ്ക്' ലാബിലും
'സിന്ദ്' ബാദിലും... ലേ?
ആസ്വദിച്ചു

Musthafa Kudallur said...

കവിത നന്നായിട്ടുണ്ട്. പുലര്‍ച്ചെ മുറ്റത്തിറങ്ങിയ മുത്തശ്ശിയെ തെല്ലിഷ്ടപ്പെട്ടു.
രാഷ്ട്രീയവിമര്‍ശനത്തെ അരാഷ്ട്രീയവല്‍ക്കരണത്തിന്റെ പക്ഷമെന്നു വിശേഷിപ്പിക്കുന്നതു ശരിയല്ലെങ്കിലും കവിതയില്‍ കലാം പറഞ്ഞതു പോലെ ഒരു വലതുപക്ഷ സ്വഭാവം ഇല്ലാതില്ല. ഇടതു സ്വഭാവം എന്നു പറഞ്ഞത് ഇടതുപാര്‍ട്ടി സ്വഭാവം എന്നല്ല. വലതു സ്വഭാവം എന്നതു കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് രാഷ്ട്രീയ നിലപാടുകള്‍ ഇല്ലാത്ത പക്ഷത്തെയാണ്. കാംപസുകളില്‍ രാഷ്ട്രീയചര്‍ച്ച നടക്കാതിരിക്കുകയും ഇടതുസംഘടനകള്‍ പോലും ഒഴുക്കിനൊത്തു നീന്തുകയും ചെയ്യുന്ന കാലത്താണ് തിരഞ്ഞെടുപ്പു വരുന്നത്.
രക്തസാക്ഷികള്‍ വന്നിരുന്നു എന്ന പ്രയോഗം ഇത്തിരി കടന്നപോയെ എന്നൊരു ശങ്ക.

rafeeQ നടുവട്ടം said...

രാജ്യഭരണമെന്ന വ്യവസായത്തിലേക്കുള്ള വന്‍ നിക്ഷേപമാണ് തെരഞ്ഞെടുപ്പ്.
പരിധിവെച്ചതിനപ്പുറം പണമൊഴുക്കി എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ഇതില്‍ തകര്‍ത്താടി.
വിശ്വാസപരമായ ആഘോഷങ്ങളേക്കാളും ഉത്സവങ്ങളെക്കാളും മലയാളിയെ ഉണര്‍ത്താനും ഉന്മത്തനാക്കാനും ഒരു തെരഞ്ഞെടുപ്പ് മതി എന്ന കാര്യം ചാനല്‍ കാഴ്ചകള്‍ നമുക്ക് പറഞ്ഞു തന്നിരിക്കുന്നു.

Pranavam Ravikumar said...

ഇന്ന് പിന്നെ കാവിലെ പാട്ടിന്റെ റിസള്‍ട്ട് അറിയാമല്ലോ... എന്തായാലും പുതിയ സൃഷ്ടി കൊള്ളാം..

shameer kottappadam said...

റഷീദ് ഈ തിരക്കുകള്‍ക്കിടയിലും ഇതിനെല്ലാം സമയം കണ്ടെതുന്നല്ലോ..... വലിയ കാര്യം. "തിരഞ്ഞെടുപ്പുകള്‍" കലക്കി...!

shameer kottappadam said...

റഷീദ് ഈ തിരക്കുകള്‍ക്കിടയിലും ഇതിനെല്ലാം സമയം കണ്ടെതുന്നല്ലോ..... വലിയ കാര്യം. "തിരഞ്ഞെടുപ്പുകള്‍" കലക്കി...!

Jishad Cronic said...

last varikal chiripppichu...