Monday, November 14, 2011

ഗോവിന്ദച്ചാമി!


ദ്രവിച്ച ഹൃദയത്തിന്‍
ഇരുണ്ട കോണില്‍-
നിന്നുറവയെടുത്ത
കനിവ് മരവിച്ചൊരു
പ്രതിഭാസമാണ് നീ!.

തിന്മകളെഴുതി നിറച്ച
കറുത്ത താളുകളുടെ
മലിനമായൊരു -
പുറം ചട്ട!

അശാന്തി പരത്തും
പെണ് വേട്ടക്കാരുടെ
തുരുംബെടുക്കാത്ത
അടയാളം!

തൂങ്ങിനില്‍ക്കും കുരുക്കിനും
നിന്‍ ശ്വാസത്തിനുമിടയില്‍
നീതിയുടെ പ്രകാശമുണ്ട്;
നീയെത്ര പരിഭവിച്ചാലും!

****************

33 comments:

പട്ടേപ്പാടം റാംജി said...

വരികള്‍ നന്നായിരിക്കുന്നു.

Musthafa Kudallur said...

njan vicharicha maattangalode posting! grt

Unknown said...

നന്നായിട്ടുണ്ട്.....

Shameee said...

തൂങ്ങിനില്‍ക്കും കുരുക്കിനും
നിന്‍ ശ്വാസത്തിനുമിടയില്‍
നീതിയുടെ പ്രകാശമുണ്ട്;
നീയെത്ര പരിഭവിച്ചാലും!

Great

Muhammed shameer p.v said...

good....like it!

ജുബൈര്‍ വെള്ളാടത്ത്‌ said...

ജീവനുള്ള വരികള്‍,നന്നായിട്ടുണ്ട്....

Malayali Peringode said...

നല്ല വരികൾ
അടുക്കും ചിട്ടയോടും
പറഞ്ഞിരിക്കുന്നു...

:-)

Kalam said...

'തിന്മകളെഴുതി നിറച്ച
കറുത്ത താളുകളുടെ
മലിനമായൊരു -
പുറം ചട്ട!'

രോഷം കൂര്‍പ്പിച്ചെടുത്ത വരികള്‍!
ശക്തം!

TPShukooR said...

നല്ല വരികള്‍.

Unknown said...

:)

കുസുമം ആര്‍ പുന്നപ്ര said...

കൊള്ളാം.. ഈ വരികള്‍ .എന്നാലിതവനെപ്പറ്റി ആയതിനാല്‍ പ്രതിഷേധം അറിയിക്കുന്നു.

Sameer said...

Good Lines...........

ഭാനു കളരിക്കല്‍ said...

ഗോവിന്ദച്ചാമി അധമനായ ഒരു ക്രിമിനല്‍ അല്ലേ? വാക്കുകള്‍ ഇത്ര മൃദുവാക്കേണ്ടിയിരുന്നോ?

അലി said...

നല്ല വരികൾ!

Unknown said...

ഈ കവിതക്ക്
ഗോവിന്ദച്ചാമി എന്ന് പേര് കൊടുത്തതില്‍ യോചിപ്പില്ല ..

ഭാനു ചോദിച്ചത് പോലെ ഇത്ര മൃദുലമാകണോ ?

റഷീദ് കോട്ടപ്പാടം said...

'ഗോവിന്ദച്ചാമി'
ആവര്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന
ഒരു പ്രതിഭാസമാണ്
എന്ന് വിശദീകരിക്കാനാണ് ഈ കവിതയില്‍
ഞാന്‍ ശ്രമിച്ചിട്ടുള്ളത്.

കാലങ്ങളായി സ്ത്രീ സമൂഹത്തെ അപമാനിക്കുകയും
കൊല നടത്തുകയും ചെയ്തിട്ടുള്ള അധമരുടെ
ഏറ്റവും ഒടുവിലത്തെ അടയാളം, ഒരു പുറംചട്ട!.

അത്തരക്കാരെ വെള്ളപൂശുക എന്നത്
എത്ര ഹൃദയശൂന്യതയാണ്!

സുഹൃത്തുക്കളുടെ വികാരങ്ങളും,
വ്യത്യസ്ത വീക്ഷണങ്ങളും ഞാന്‍ മാനിക്കുന്നു.
വാക്കുകളുടെ കാഠിന്യം കുറഞ്ഞുപോയിട്ടുണ്ടെങ്കില്‍
അതു മനപ്പൂര്‍വ്വമല്ല.

വായനക്കും വാക്കുകള്‍ക്കും നന്ദി.

സസ്നേഹം.
റഷീദ്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പ്രതിഷേധത്തിന്റെ നല്ല വരികളാണ് എങ്കിലും കുറച്ചുകൂടി മൂര്‍ച്ചയാകാമായിരുന്നു.

jamal said...

നല്ല അവതരണം. എല്ലാ വിധ ആശംസകളും നേരുന്നു.
സ്നേഹത്തോടെ
ജമാല്

Mohamedkutty മുഹമ്മദുകുട്ടി said...

അയാളോടുള്ള അമര്‍ഷം കവിതയില്‍ ഒതുക്കിയാല്‍ കുറഞ്ഞു പോവില്ലേ എന്നാണെന്റെ കണ്ടെത്തല്‍ !. കാരണം ഞാന്‍ കവിത സാധാരണ നല്ല വികാരങ്ങള്‍ക്കേ ഉപയോഗിച്ചു കണ്ടിട്ടുള്ളൂ. അത്രയ്ക്കേ എനിക്കു കവിതയെപ്പറ്റി അറിയൂ.

Sreejith said...

valare nannayittundu. veendum ezhutuka... all the best!

Echmukutty said...

അയാളുടെയും ആ വക്കീലിന്റെയും മുഖങ്ങൾ, ശബ്ദം ഒന്നും മനസ്സിൽ നിന്ന് പോകുന്നില്ല. ഭയമോ നിസ്സഹായതയോ അങ്ങനെ എന്തൊക്കേയോ....

അപ്പോൾ വരികളിൽ കുറച്ചു കൂടി കഠിനതയാവാമായിരുന്നുവോ എന്നൊരു തോന്നൽ...

Unknown said...

കെടാതിരിക്കട്ടെ ഈ രോഷത്തിന്‍ കനലുകള്‍

ധനലക്ഷ്മി പി. വി. said...

തൂങ്ങിനില്‍ക്കും കുരുക്കിനും
നിന്‍ ശ്വാസത്തിനുമിടയില്‍
നീതിയുടെ പ്രകാശമുണ്ട്;
നീയെത്ര പരിഭവിച്ചാലും...

നന്നായി ..

ആസാദ്‌ said...

ശരിയാണ്.. നീതിയുടെ പ്രകാശമുണ്ട്.. കേരള സമൂഹത്തെ ഭയന്നിട്ടാണ് മനുഷ്യത്വം വിളമ്പുന്ന കിഴങ്ങന്മാരോന്നും മിണ്ടാത്തത്.. നല്ല കവിത.. നന്നായി എഴുതി.. ആശംസകള്‍

Sidheek Thozhiyoor said...

nനല്ല അര്‍ത്ഥവത്തായ വരികള്‍ ,ചില്ലക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നില്ലേ?

പൊട്ടന്‍ said...

ഈ ഓര്‍മ്മപെടുത്തലുകള്‍ തുടരുക.

പ്രയാണ്‍ said...

എന്നിട്ടും അവന്നുമുണ്ടൊരു ലോകം........

Shaleer Ali said...

ശരിയാണ് ഗോവിന്ദച്ചാമിമാര്‍ അവസാനിക്കുന്നില്ല....ഇത്തരത്തിലുള്ള അധമന്‍ മാരെ കുറിച്ച് എത്ര ശക്തമായി എഴുതിയാലും വാക്കുകള്‍ക്കു മൂര്‍ച്ച പോര.... എന്ന് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത വായനക്കാര്‍ക്ക് തോന്നുന്നതില്‍ അതിശയോക്തിയില്ല....എന്നാലും ഓരോര്‍മ്മപ്പെടുത്തലായി എന്നും ഈ നല്ല കവിത നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു...

Jenith Kachappilly said...

Ozhukkulla varikal, kaalikamaaya aashayam...

Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post undu tto!!)

Vinodkumar Thallasseri said...

'തിന്മകളെഴുതി നിറച്ച
കറുത്ത താളുകളുടെ
മലിനമായൊരു -
പുറം ചട്ട!'

ശരിയായി പറഞ്ഞു. ഗോവിന്ദച്ചാമിമാറ്‍ ഇനിയും ഉണ്ടാവാന്‍ എല്ലാ സാദ്ധ്യതകള്‍ ഉള്ള അവസ്ഥയില്‍ പ്രത്യേകിച്ചും.

(കൊലുസ്) said...

അയാളെക്കുരിച്ചും കവിത എഴുതിയല്ലേ. നല്ല വരികള്‍

MT Manaf said...

ചാമിമാര്‍ കൂടി വരുന്നു

rafeeQ നടുവട്ടം said...

ഒരു കൈയ്യാല്‍ മരണം
വിതച്ചോരസുരമാം വിത്തിന്‍ വിഹാര ജന്‍മം..