ഓണക്കാലത്തെക്കുറിച്ച് ഓര്‍ക്കാന്‍ എന്ത് സുഖമാണ്!
പൂക്കളം തീര്‍ക്കാന്‍ പൂവുകള്‍ തേടി അവര്‍ നടക്കും..എന്റെ കൂട്ടുകാര്‍.
തുമ്പയും, മുക്കുറ്റിയും ചിലഞ്ഞിയും അവരെ വഴിയോരങ്ങളില്‍ കാത്തിരിക്കുന്നുണ്ടാകും.
പൂവേ...പൊലി..പൂവേ….പൊലി… പൂവേ...പൊലി..പൂവേ..
നോക്കി നില്‍ക്കെ ഞാനും അറിയാതെ ആ വരികള്‍ മൂളും.
ഓണക്കാലം അവധിദിനങ്ങള്‍ കൂടിയാണ്...
കളിക്കാനും, വിരുന്നു പോകാനും ഒരുപാടു സമയം.
പാടത്തും പറമ്പിലും കുളത്തിലുമെല്ലാം പിന്നെ ഞങ്ങളുടെ ആരവങ്ങള്‍ മാത്രം!
വീട്ടിലേക്കു ഓണവിഭവങ്ങള്‍ പലതും വിരുന്നു വരും; ചക്ക ഉപ്പേരിയും, കായവറുത്തതും...
ഒരുപക്ഷെ അന്ന് അതൊക്കെ കിട്ടുന്നതും ഓണക്കാലത്ത് മാത്രമായിരുന്നു എന്നതാണ് ശരി.
ബന്ധു വീടുകളിലേക്കുള്ള യാത്രയാണ് പിന്നെ.
അലൂരിലുള്ള എളെമയുടെ വീട്ടിലേക്കും പെരിങ്ങോടുള്ള മൂത്തമ്മയുടെ വീട്ടിലെക്കുമാണ് പ്രധാന യാത്രകള്‍. രാത്രി അവിടെ താങ്ങാനുള്ള തയ്യാറെടുപ്പോടെ ഞാനും എളെമയുടെ മകന് ശംസുവും പോകും. വേറെ ഒന്നും കൊണ്ടല്ല; അലൂരിലെയും പെരിങ്ങോട്ടെയും സിനിമാ തിയേറ്റര്‍ തന്നെ ലക്ഷ്യം!. നേരിട്ട് സിനിമക്ക് പോയാല്‍ അടി കട്ടായം, അതിനുള്ള സൂത്രപ്പണിയാണ് ഈ വിരുന്ന്!.
പിന്നീട് ഞങ്ങള്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് രൂപീകരിച്ചു എല്ലാ ഓണക്കാലത്തും കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ച് കുറെ കാലം കൂടി ഞങ്ങളുടെ ഓണത്തെ സമ്പന്നമാക്കി.
ഓണം വരുമ്പോഴോക്കെയും ഈ ഓര്‍മ്മക്കാലവും വിരുന്ന് വരുന്നു.
ഇന്ന് കോട്ടപ്പാടത്ത് അങ്ങിനെ വല്ലതും നടക്കുന്നുണ്ടോ ആവൊ!
എല്ലാ സുഹൃത്തുക്കള്‍ക്കും നന്മ നിറഞ്ഞ ഒരോണക്കാലം നേരുന്നു...
ഓണാശംസകള്‍!