Tuesday, April 8, 2014

ആം ആദ്മി

അടുക്കളയി അവസാനത്തെ അടവും പയറ്റി  അവളുടെ യുദ്ധം വിജയത്തിലേക്കടുക്കുകയാണ്. രാവിലെ മുത തന്നെ പറയാതെ പണി മുടക്കിയ വൈദ്യുതിയാണ് ഇന്ന് വില്ലനായിരിക്കുന്നത്. അടുക്കളയിലെ ഗജകേസരികളായ മിക്സിയും ഗ്രൈന്ററും സഹകരിചില്ലെങ്കിലും അവ പരാജയപ്പെടില്ല, പക്ഷെ ഗ്യാസ് കൂടി തീന്നു പോയാ പിന്നെന്തു ചെയ്യും!.
 
ഇന്നത്തെ ദിവസം തന്നെ ഗ്യാസ് തീന്നത് വല്ലാത്ത പ്രയാസമായി. അവളുടെ കണക്കു പ്രകാരം രണ്ടു ദിവസം കൂടി കഴിയേണ്ടതാണ്. എന്ത് പറ്റി എന്നറിയില്ല. വായിച്ചു കൊണ്ടിരുന്ന പത്രത്തി പാചക വാതക ദാരിദ്ര്യത്തിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധ വാത്തക കണ്ടിരുന്നു. പ്രതിഷേധിചിട്ട് എന്ത് കാര്യം, രാഷ്ട്രീയക്കാരും കുത്തക മുതലാളിമാരും ചേന്ന് നാടിനെ നശിപ്പിച്ചിരിക്കുന്നു!. പത്രം മടക്കി അയാള് ദീഘമായി നിശ്വസിച്ചു.
നിശ്ചലമായ സീലിംഗ് ഫാനിനു മുമ്പി ത്തലച്ചു ചിരിച്ച കൊടും ചൂടിന്റെ ക്രൗര്യം തന്നെ നോക്കി പരിഹസിച്ചു ചിരിക്കുന്നു. ഉരുകിയൊലിച്ച ശരീരത്തിനെ ആശ്വസിപ്പിക്കാ പാള വിശറികൊണ്ടുള്ള തന്റെ ശ്രമം പരാജയപ്പെട്ടു പോകുന്നല്ലോ!
അവളുടെ ഇളയമ്മയുടെ മക ഇന്ന് വിദേശത്തേക്ക് പോവുകയാണ്. കുടുംബത്തി നിന്നും ആദ്യത്തെ ഫുകാര ഉണ്ടാകാ പോകുന്നു. പോകുന്ന നേരത്ത് നമ്മ അവിടെയില്ലെങ്കി അവ വരുന്ന നേരത്ത് ചെന്നിട്ട് വലിയ കാര്യമൊന്നും ഉണ്ടാവില്ല, രാത്രിയിലത്തെ അവളുടെ പ്രസ്താവന ഉഷ്ണത്തിന്റെ കൂടെ നിഴലിച്ചു നിന്നു. സ്ത്രീകക്ക് അമ്പതല്ല, എഴുപത്തഞ്ചു ശതമാനം സംവരണം കൊടുക്കണം, അത്രക്കുണ്ട് ദീശനം!

അരക്കാനും അലക്കാനും എന്ന് വേണ്ട എല്ലാ കുതന്ത്രങ്ങക്കും യന്ത്രം കണ്ടുപിടിച്ചതാണ് ഇന്നിന്റെ ശാപം. യന്ത്രങ്ങൾ പണിമുടക്കുമ്പോൾ ജോലിയുടെ ഭാരം ഇരട്ടിയാകുന്നു. നെറ്റിയി പൊടിഞ്ഞ വിയപ്പു തുള്ളികൾ ഇടതു കൈ കൊണ്ട് അവൾ ഇടയ്ക്കിടെ തുടച്ചു കളയുന്നുണ്ട്.
 അവളുടെ വെപ്രാളങ്ങക്കിടെ തമാശ പറയാ താല്പര്യമില്ലാത്തത് കൊണ്ടല്ല   മിണ്ടിയാൽ ഉരുളക്കുപ്പേരി പോലെ മറുപടി വരും!. വെറുതെയെന്തിനാ ഒരൊഴിവ് ദിനമായി അവളെ വെറുപ്പിക്കുന്നത്!. അയാൾ കണ്ണുകൾ പത്രത്തിൽ കൊളുത്തിയിട്ടു.
"ആണുങ്ങക്ക് അല്ലെങ്കിലും ഒന്നും അറിയേണ്ടല്ലോ, വെറുതെ കസേരയി ഇരുന്നു കൊടുത്താ മതി... രാവിലെ പോയതാണ് കറന്റ്... എന്താണെന്നു അന്വേഷിക്കുക പോലും ചെയ്തില്ല!"
 "ഒരു മാസം കഴിഞ്ഞു ഗ്യാസിനു വിളിച്ചു പറഞ്ഞിട്ട്...എന്ന് വിളിച്ചു ചോദിച്ചാലും എത്തീട്ടില്ല എന്ന ഒറ്റ മറുപടി മാത്രം!...നന്നാവില്ല, നാട് ഒരിക്കലും നന്നാവില്ല!

അവളുടെ പ്രാക്ക് വീടിന്റെയും ഗ്രാമത്തിന്റെയും പട്ടണത്തിന്റെയും അതിരുക പിന്നിട്ടു പോയി, അധികാര കേന്ദ്രങ്ങളിലെ ദരിദ്രന്റെ ചോര കുടിക്കുന്ന രാഷ്ട്രീയക്കാരന്റെ കഴുത്തിനു ചുറ്റും വലയം ചെയ്യും എന്നയാ വെറുതെ ആശിച്ചു!
"ഇവിടെക്കിടന്നു ഉറങ്ങിക്കോ...നിങ്ങൾ വന്നില്ലെങ്കിലും ഞാൻ പോകും"
 
ഒരു മുദ്രാവാക്യം പോലെയുള്ള അവളുടെ ശബ്ദം കേട്ടാണ് അയാൾ ഉണർന്നത്.. നിശബ്ദതയി ചൂഴ്ന്നു നില്ക്കുന്ന സൂര്യതാപത്തോടൊപ്പം അവളുടെ വാക്കുക ചുട്ടു പഴുത്തു. ശരീരത്തി കിനിഞ്ഞിറങ്ങിയ വിയപ്പു ചാലുകഉറക്കത്തിന്റെ ദൈഘ്യം അയാളെ മ്മപ്പെടുത്തി. ഫാനിന്റെ അനക്കമില്ലായ്മയി നിന്നും കറന്റ് വന്നിട്ടില്ലെന്ന് ബോധ്യമായി. പെട്ടെന്ന് ഭക്ഷണം കഴിച്ചു റെഡിയാകാം, അയാ എഴുന്നേറ്റു.
 
 ധൃതിയി മുഖം കഴുകി ഭക്ഷണമേശക്കരികിലെത്തിയപ്പോഴാണ് പുറത്തു നിന്നും കോളിംഗ് ബെല് പതിയെ ചിലച്ചത്. ആരായിരിക്കും ഉച്ച നേരത്തെന്ന് ചാരിയിട്ട വാതി തുറക്കവേ അയാ ചിന്തിച്ചു. പുറത്ത് തങ്ങി നിന്ന തണുത്ത കാറ്റിന്റെ നേത്ത തലോട അകത്തേക്ക് പ്രവേശിച്ചു. ഉമ്മറപ്പടി യോട് ചേന്ന് വിയപ്പി കുതിന്ന് നാലഞ്ചു പേ!
 
 
 കൂട്ടത്തി മുന്നിലേക്ക് കയറി നിന്നയാളെ ആദ്യമേ ശ്രദ്ധിച്ചിരുന്നു. തലയിലെ തൊപ്പിയി രേഖപ്പെടുത്തിയ ആം ആദ്മി മുദ്ര!. കുഴിഞ്ഞ കണ്ണുകളും ദുബലമായ ശരീരവും. ഒറ്റ നോട്ടത്തി ഒരു സ്ഥനാര്ത്തിക്ക് വേണ്ട ഒരു യോഗ്യതയുമില്ലാത്ത ശരീരം!. ആകെയുള്ളത് തിളക്കമുള്ള കണ്ണുക  മാത്രം!.
 
 
 ഇലക്ഷ നടക്കാ പോകുന്നു.  അതിന്റെ ആരവങ്ങളും പ്രചാരണങ്ങളും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ടിവിയിലെ കൊടിപ്പടകളിൽ മനം മടുത്ത് ഇപ്പോൾ അത് തീരെ തുറക്കാറില്ല. എങ്കിലും വോട്ടു ചോദിച്ച് ആദ്യമായി ആം ആദ്മി തന്നെ വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല.
നിങ്ങളെവിടെ....ഭക്ഷണം കഴിച്ചു റെഡിയാവണ്ടേ... അവളുടെ ശബ്ദം അകത്തു നിന്നും ഉച്ചത്തി ഉയന്നു.
 രാവിലെ മുത കറന്റുമില്ല..…പോരാഞ്ഞ്  ഗ്യാസും തീന്നു,,, മനുഷ്യ പെടാപാട് പെട്ടാ ഇതൊക്കെ ഉണ്ടാക്കി തീത്തത്..നിങ്ങ വേഗം കഴിച്ചേ നമുക്ക് പോവെണ്ടേ?”
 
അടുക്കളയിലെ മിനുക്കു പണിയി ബാക്കിയുണ്ടായിരുന്നതും തീത്ത് കൈയിലൊരു ചൂലുമായി  അവ ധൃതിയി ഉമ്മറത്തേക്ക്  വന്നു.  പുറത്തെ ആളുകളെ കണ്ടതും അല്പം ജാള്യതയോടെ കൈയിലെ  ചൂ അവ പിറകിലേക്ക് പിടിച്ചു! 
                   
 
ചേച്ചി പറഞ്ഞതെല്ലാം ഞാനും കേട്ടു. നമ്മുടെ നാടിന്റെ ദുസ്ഥിതി മാറാ, സാധാരണക്കാരന്റെ ആശ്വാസത്തിന്നായ്, അവകാശങ്ങൽക്കായ്‌ നമുക്ക് പോരാടാം. ചേച്ചി പുറകിലേക്ക് പിടിച്ച ചൂ മുന്നിലേക്ക് പിടിക്കൂ..അഴിമതി തുടച്ചു നീക്കാനുള്ള ആയുധം മറച്ചു പിടിക്കാനുള്ളതല്ല!സ്ഥനാര്ത്ഥിയുടെ നിശ്ചയദാഡ്യമുള്ള സ്വരത്തി ഞങ്ങ തിരക്കുക മറന്നു!
ചൂലുമായി വന്നതാണ് കുഴപ്പമായത്  എന്നാണു അവ ധരിച്ചതെന്ന് അവളുടെ മുഖഭാവത്തി നിന്നും  മനസ്സിലായി. ആം ആദ്മിയെപ്പറ്റി മനസ്സിലാക്കാത്തതിനാ അവരുടെ ചിഹ്നത്തെ പറ്റിയും അവ കേട്ടിരിക്കാ ഇടയില്ല. പത്ര വായനയിലും വാത്തകളിലും അവളത്ര തല്പരയല്ല. സീരിയ കഥാപാത്രങ്ങൾ മാത്രമാണ് ചിരപരിചിതം!
 
വോട്ടു ചെയ്യണം എന്നപെക്ഷിച്ച് ആം ആദ്മിക്കാ കടന്നു പോയി. എഴുതിയലൊടുങ്ങാത്തത്ര അക്കങ്ങളുടെ അഴിമതികഥക കേട്ട് മടുത്ത    രാജ്യത്ത് ഒരു രാഷ്ട്രീയ ബദലാകാ പാവങ്ങക്ക് കഴിയുമോ എന്തോ. ചിന്തിച്ചു നില്ക്കുന്നതിനിടെ അയാളെ അവ അകത്തേക്ക് പിടിച്ചു വലിച്ചു.

 നിങ്ങളിങ്ങു വന്നെ...പോകണ്ടേ?

 
ഭക്ഷണ മേശക്കു മുമ്പി അയാ വിമുഖനായി. വെറുതെ ഭക്ഷണപ്പാത്രത്തി വിരലോടിച്ചു അയാ മനസ്സിനോട് സംവദിച്ചു കൊണ്ടിരുന്നു. ചോറും കറികളും വിരലുകക്ക് വഴങ്ങാത്ത പോലെ!. പാത്രത്തി വെന്തിരിഞ്ഞു കിടക്കുന്ന ഗ്ഗീയതയുടെ ഇരക...വിലക്കയറ്റത്തി കണ്ണ് തുറിക്കുന്ന സാധാരണക്കാ..അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ അട്ടഹാസങ്ങ....
"പുറത്ത് ഇപ്പോ വന്നു പോയില്ലേ,,, "അയാ ഭാര്യയുടെ മുഖത്ത് നോക്കി ചോദിച്ചു.
 "ഉം..." അവ ചോദ്യഭാവത്തി പതിയെ തലയാട്ടി.
"ഗാന്ധിയുടെ ആത്മാവാണത്, അഴിമതിയി നിന്നും അക്രമത്തി നിന്നും മുക്തിനേടിയ, പൂണ്ണ സ്വരാജ് സ്വപ്നം കണ്ട നമ്മുടെ മഹാത്മാവിന്റെ ആത്മാവ്!
*******
 

3 comments:

ajith said...

ഇന്‍ഡ്യയില്‍ ഒരു പുതുയുഗം പിറക്കട്ടെ

പട്ടേപ്പാടം റാംജി said...

സംഭവം രസമായിരിക്കുന്നു.
ആദ്യം എഴുതിയ പോസ്റ്റ്‌ അതെ പ്രാധാന്യത്തോടെ വീണ്ടും പോസ്ടാന്‍ ആയല്ലോ.
ഇഷ്ടായി.

സുധി അറയ്ക്കൽ said...

വെറും പ്രതീക്ഷകൾ!!!!!